ഇന്ത്യയ്ക്കെതിരെ വീണ്ടും ട്രംപ്; ഇന്ത്യൻ കമ്പനികളിലേക്കുള്ള ഐടി ഔട്ട്സോഴ്സിങ് നിർത്തലാക്കിയേക്കും
വാഷിങ്ടൺ : ഇന്ത്യയ്ക്കെതിരെ വീണ്ടും യുദ്ധം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഐടി മേഖലയിൽ അടുത്ത ‘പണി’യുമായി ഉടൻ രംഗത്തെത്തിയേക്കുമെന്ന് റിപ്പോർട്ട്. യുഎസ് ഐടി കമ്പനികളിൽ നിന്ന് ഇന്ത്യൻ ഐടി കമ്പനികളിലേക്ക് നടത്തി വരുന്ന ‘ഔട്ട്സോഴ്സിങ്’ നിർത്തലാക്കാനാണ് ട്രംപിന്റെ നീക്കമെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലേക്കുള്ള ഐടി ഔട്ട്സോഴ്സിങ് തടയാൻ ശ്രമിക്കുന്നതായി യുഎസ് വലതുപക്ഷ ആക്ടിവിസ്റ്റായ ലോറ ലൂമർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഐടി
