മൊണാലിസയ്ക്ക് മാംഗല്യം; എം വി ഗോവിന്ദനും വി ശിവന്‍കുട്ടിയും എ എ റഹിമും പങ്കെടുക്കും

മൊണാലിസയ്ക്ക് മാംഗല്യം; എം വി ഗോവിന്ദനും വി ശിവന്‍കുട്ടിയും എ എ റഹിമും പങ്കെടുക്കും

തിരുവനന്തപുരം: പ്രണയം വീട്ടുകാര്‍ എതിര്‍ത്തതോടെ സംരക്ഷണം തേടി തിരുവനന്തപുരത്തെ പൊലീസ് സ്റ്റേഷനിലെത്തിയ കുംഭമേള വൈറല്‍ താരം മൊണാലിസ ഭോസ്‌ലെ ഉടന്‍ വിവാഹിതയാകും. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ച് നടക്കുന്ന വിവാഹച്ചടങ്ങില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹിം എംപി എന്നിവര്‍ പങ്കെടുക്കും. മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനാണ് വരന്‍.

കേരളം മാനവസൗഹൃദത്തിന്റെ ഇടമാണെന്നും ഏത് മതത്തില്‍ പെട്ടവരെയും വിവാഹം കഴിക്കാനുള്ള അവകാശം ഈ രാജ്യത്തുണ്ടെന്നും എ എ റഹിം മാധ്യമങ്ങളോട് പറഞ്ഞു. ‘കേരളം മാനവസൗഹൃദത്തിന്റെ ഇടമാണ്. ഏത് മതത്തില്‍ പെട്ടവരെയും വിവാഹം കഴിക്കാനുള്ള അവകാശം ഈ രാജ്യത്തുണ്ട്. ഭരണഘടന നല്‍കുന്ന അവകാശമാണത്. എന്നാലത് പലയിടത്തും സാധ്യമാകുന്നില്ല. അത് നിര്‍ഭയം സാധ്യമാകുന്ന ഏക ഇന്ത്യന്‍ സംസ്ഥാനത്തിന്റെ പേരാണ് കേരളം. വിവാഹം സ്വര്‍ഗത്തിലാണ്. അതെ, ആ സ്വര്‍ഗത്തിന്റെ പേരാണ് കേരളം’, അദ്ദേഹം പറഞ്ഞു.