ഹണി റോസിനെ അധിക്ഷേപിച്ച സംഭവത്തില്‍ ബോബി ചെമ്മണ്ണൂര്‍ 14 ദിവസം റിമാന്‍ഡില്‍; കോടതിയില്‍ നാടകീയ രംഗങ്ങള്‍; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബോചെ കോടതി മുറിയില്‍ വിശ്രമത്തില്‍
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ ബോബി ചെമ്മണ്ണൂര്‍ 14 ദിവസം റിമാന്‍ഡില്‍. എറണാകുളം ഫസ്റ്റ് ക്‌ളാസ് മജിസ്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കോടതി മുറിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്നും മെഡിക്കല്‍ പിന്തുണ വേണമെന്ന് ബോബി ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. വിധിക്ക്് പിന്നാലെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നു. തുടര്‍ന്നാണ് കോടതിമുറിയില്‍ വിശ്രമിക്കാന്‍ അനുവദിച്ചത്. കോടതിയില്‍ തന്നെ വിശ്രമിച്ചോളു എന്നായിരുന്നു ജഡ്ജി പറഞ്ഞത്. താന്‍ മോശമായി നടിക്കെതിരെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ലെന്നും ബോബിയുടെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍