feed

Category Added in a WPeMatico Campaign

archive feed

മലയോര, തീരദേശ യാത്രകള്‍ക്കും ഖനന പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക്

തിരുവനന്തപുരം ജില്ലയില്‍ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങളും മലയോര, കായലോര, കടലോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതവും വിനോദസഞ്ചാരവും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. ജില്ലയില്‍ അതിശക്തമായ മഴ തുടരുന്നതിനാലും ഇന്ന് ( സെപ്റ്റംബര്‍ 29 ) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് നിരോധനം. 145K Share Facebook

Read More
archive feed

കത്തെഴുതിവെച്ച് വീടുവിട്ടിറങ്ങിയ വിദ്യാർഥിയെ കണ്ടെത്തി

കത്തെഴുതിവെച്ച് വീടുവിട്ടിറങ്ങിയ 13 കാരനെ കണ്ടെത്തി. കെ എസ് ആര്‍ ടി സി ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെയാണു കുട്ടിയെ തിരിച്ചറിഞ്ഞത്. മാധ്യമങ്ങളിൽ ചിത്രം കണ്ടു യാത്രക്കാരാണു കുട്ടിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്നു കുട്ടിയെ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കകുയായിരുന്നു. കുട്ടി എങ്ങോട്ടു പോകാനാണു ശ്രമിച്ചതെന്നു വ്യക്തമല്ല. തിരുവനന്തപുരം കാട്ടാക്കട ആനക്കോട് അനിശ്രീയില്‍ (കൊട്ടാരം വീട്ടില്‍) അനില്‍കുമാറിന്റെ മകന്‍ ഗോവിന്ദ(13)നാണ് വീടുവിട്ടിറങ്ങിയത്. കള്ളിക്കാട് ചിന്തലയ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഗോവിന്ദന്‍. ‘ഞാന്‍ പോകുന്നു, എന്റെ കളര്‍ പെന്‍സിലുകള്‍ എട്ട് എയില്‍

Read More
archive feed

ബസുകള്‍ കുട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തിൽ 20 ഓളം വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

മലപ്പുറം മഞ്ചേരി പുല്ലാര മൂച്ചിക്കലില്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ 20 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. മൂച്ചിക്കല്‍ പള്ളിക്ക് സമീപമാണ് അപകടം നടന്നത്. മഞ്ചേരിയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകളാണ് അപകടത്തില്‍പെട്ടത്. ഒരു ബസിന്റെ പിന്നില്‍ മറ്റൊരു ബസ് ഇടിക്കുകയായിരുന്നു. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിറയെ യാത്രക്കാരുമായാണ് രണ്ട് ബസുകളും പോയത്. ബസുകള്‍ക്കകത്ത് വീണും കമ്പിയില്‍ തലയിടിച്ചുമാണ് യാത്രക്കാര്‍ക്ക് പരിക്ക് പറ്റിയത്. വിവിധ സ്കൂളുകളിലേക്ക് പോകുകയായിരുന്ന 20 വിദ്യാര്‍കളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂച്ചിക്കലില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവനിങ്

Read More
archive feed

തിരുവാർപ്പിൽ ബസ്സുടമയെ മർദ്ദിച്ച സിഐടിയു നേതാവ് മാപ്പ് പറഞ്ഞു; ഹൈക്കോടതി കേസ് തീർപ്പാക്കി

കോട്ടയം: തിരുവാർപ്പിൽ ബസുടമയെ മർദ്ദിച്ച സംഭവത്തിൽ സിഐടിയു നേതാവ് മാപ്പ് പറഞ്ഞു. ഇതോടെ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തീർപ്പാക്കി. ആക്രമിക്കപ്പെട്ട ബസുടമയോടും കോടതിയോടും സിഐടിയു നേതാവ് അജയൻ  മാപ്പ് അപേക്ഷിച്ചു. തുറന്ന കോടതിയിലാണ് അജയൻ മാപ്പ് ചോദിച്ചത്. മാപ്പപേക്ഷ സ്വീകരിക്കരുതെന്ന് വെട്ടിക്കുളങ്ങര ബസുടമ രാജ്‌മോഹൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, കോടതി ഇത് അംഗീകരിക്കാതെ കേസ് തീർപ്പാക്കുകയായിരുന്നു. ബസ് ഉടമയുമായി ബന്ധപ്പെട്ട ക്രിമിനൽ കേസ് നിലവിലുണ്ടെന്നും അതിനാൽ കോടതിയലക്ഷ്യ നടപടി ഒഴിവാക്കണമെന്നും സത്യവാങ്മൂലത്തിലൂടെ അജയൻ ആവശ്യപ്പെട്ടിരുന്നു. മനപ്പൂർവ്വം കോടതി ഉത്തരവ്

Read More
archive feed

കേരളത്തില്‍ മഴ ഇനിയും കനക്കും; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തില്‍ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. നാളെ എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.3 മീറ്റർ വരെ

Read More
archive feed

നിപയില്‍ കോഴിക്കോടിന് ആശ്വാസം; ചികിത്സയിലുള്ള കുട്ടിയടക്കം രണ്ട് പേര്‍ക്ക് രോഗമുക്തി

നിപ വൈറസ് ബാധയില്‍ നിന്ന് കേരളം കരകയറുന്നു. നിലവില്‍ ചികിത്സയിലുള്ള 9 വയസുകാരന്‍റേത് ഉ‍ള്‍പ്പെടെ രണ്ട് പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. രണ്ടു പരിശോധനകള്‍ നടത്തുകയും രണ്ടിലും ഫലം നെഗറ്റീവാകുകയും ചെയ്തതോടെ കോ‍ഴിക്കോട് നിപ മുക്തമാകുകയാണ്. ആദ്യം മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദലിയുടെ മകൻ, ഭാര്യാ സഹോദരൻ എന്നിവരാണ് രോഗമുക്തരായത്. വെൻ്റിലേറ്ററിലായ 9 വയസ്സുകാരൻ 2 ആഴ്ചത്തെ ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്. സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്ന 216 പേ​രെ പ​ട്ടി​ക​യി​ൽ​നി​ന്ന്

Read More
archive feed

നായ പരിശീലനത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന; പൃഥ്വി റോബിനെ തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടി

കോട്ടയം: നായ പരിശീലന കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ കേസിലെ പ്രതി റോബിന്‍ ജോര്‍ജ് പോലീസ് പിടിയിലായി. തമിഴ്‌നാട്ടില്‍ നിന്നാണ് റോബിനെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസില്‍ നിന്നും രക്ഷപ്പെട്ട് അഞ്ചാം ദിവസമാണ് റോബിൻ പിടിയിലാകുന്നത്. കഴിഞ്ഞ നാല് ദിവസമായി റോബിനായി പോലീസ് കേരളത്തിന് അകത്തും പുറത്തും വലവിരിച്ച്‌ കാത്തിരിക്കുകയായിരുന്നു. റോബിന്റെ സുഹൃത്ത് ബന്ധങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് ഇയാളെ കണ്ടെത്തുന്നതിന് പോലീസിനെ സഹായിച്ചത്. കഴിഞ്ഞ ദിവസം റോബിന്റെ പിതാവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍

Read More
archive feed

ഓണ്‍ലൈന്‍ കള്ളുഷാപ്പ് വില്‍പ്പന, പുതുചരിത്രമെഴുതി എക്സൈസ് വകുപ്പ്

പൂർണമായി ഓണ്‍ലൈനിലൂടെ കളള് ഷാപ്പുകളുടെ വില്‍പ്പന നടത്തി ചരിത്രം സൃഷ്ടിച്ച് എക്സൈസ് വകുപ്പ്. സംസ്ഥാനതലത്തിൽ ഓൺലൈനിലെ ആദ്യ റൌണ്ട് വിൽപ്പനയിൽ തന്നെ 87.19% ഗ്രൂപ്പുകളുടെയും വിൽപ്പന പൂർത്തിയാക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. തീർത്തും സുതാര്യവും നിഷ്പക്ഷവുമായി, ബാഹ്യ ഇടപെടലുകള്‍ക്ക് പഴുതു കൊടുക്കാതെ, സാമ്പത്തികച്ചെലവ് പരമാവധി കുറച്ചു നടത്തിയ ഈ വിൽപ്പന മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. പ്രവർത്തനത്തിന് നേതൃത്വം നൽകിയ എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു. 2023-24

Read More
archive feed

മറൈൻഡ്രൈവ് നിയന്ത്രണം ആരുടെയും സ്വാതന്ത്ര്യം നിഷേധിക്കില്ലെന്ന് ജി സി ഡി എ ചെയർമാൻ

കൊച്ചി: മറൈൻ ഡ്രൈവിലെ രാത്രി നിയന്ത്രണം പരീക്ഷണാടിസ്‌ഥാനത്തിൽ ഏർപ്പെടുത്തിയതാണെന്നും ആരുടെയും സ്വാതന്ത്ര്യം ഹനിക്കാൻ ഉദ്ദേശിച്ചല്ലെന്നും ജി സി ഡി എ ചെയർമാൻ കെ. ചന്ദ്രൻപിള്ള. കൊച്ചിയിലെ ഏറ്റവും ആകർഷകമായ സ്‌ഥലമാണ്‌ മറൈൻഡ്രൈവ്. പക്ഷെ അംഗീകരിക്കാനാകാത്ത ചില കാര്യങ്ങൾ അവിടെ നടക്കുന്നുവെന്ന് ബോധ്യപ്പെട്ടതിനാലാണ് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. തത്ക്കാലം  ഒരു മാസത്തേക്കാണ് നിയന്ത്രണം. പ്രദേശം മാലിന്യ മുക്തമാക്കാൻ നടപടി സ്വീകരിക്കും. വെളിച്ച കുറവ് പരിഹരിക്കേണ്ടതുണ്ട്.  പൊലീസ് നിരീക്ഷണം കൂടി സജ്ജീകരിച്ച ശേഷമേ നിയന്ത്രണം നീക്കൂ. ബോട്ടുകളുടെ യാത്രക്കും കോസ്റ്റ്ഗാർഡുമായി

Read More
archive feed

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; സര്‍ക്കാര്‍ ഓഫീസ് അടിച്ചുതകർത്ത ശേഷം പോസ്റ്റർ പതിപ്പിച്ചു

ചെറിയ ഇടവേളക്ക് ശേഷം വയനാട് ജില്ലയിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണവും അനുകൂല പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. തലപ്പുഴ കമ്പമലയിലെ കെഎഫ്ഡിസി ഓഫീസ് സായുധ സംഘം അടിച്ചുതകര്‍ത്തു. ഓഫീസില്‍ പോസ്റ്ററുകള്‍ പതിച്ചു. കമ്പമല പാടിയിലെ തൊഴിലാളികള്‍ക്ക് വാസയോഗ്യമായ വീട് നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഐ മാവോയിസ്റ്റിന്റെ പേരിലുള്ളതാണ് പോസ്റ്ററുകള്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആറംഗ സായുധ സംഘമാണ് ഓഫീസില്‍ എത്തിയ ശേഷം ജീവനക്കാരുമായി അല്‍പ്പനേരം ആശയവിനിമയം നടത്തിയ ശേഷമാണ് ഓഫീസിലെ ചില്ലുകളും മറ്റും അടിച്ചുതകര്‍ത്തത്.  തുടര്‍ന്ന് ഓഫീസിന്റെ വിവിധ ഭാഗങ്ങളില്‍

Read More