യോഗി ആദിത്യനാഥിനൊപ്പം ജയിലർ കണ്ട് രജനികാന്ത്; യുപി മുഖ്യമന്ത്രിയുടെ കാലിൽ തൊട്ട് വണങ്ങി സൂപ്പർസ്റ്റാർ
രജനീകാന്ത് ചിത്രം ജയിലർ ബോക്സ് ഓഫീസിൽ കുതിച്ചുയരുന്നതിനിടെ ആരാധകരുടെ രൂക്ഷ വിമർശനത്തിന് ഇരയായിരിക്കുകയാണ് രജനികാന്ത്. ആഗോളതലത്തിൽ 500 കോടിയിലേക്ക് അടുക്കുന്ന സിനിമ തമിഴകത്തെ പല റെക്കോർഡുകളും തകർത്തിരിക്കുകയാണ് എന്നാൽ ആഘോഷങ്ങളൊന്നുമില്ലാതെ യാത്രയിലാണ് രജനീകാന്ത് എന്ന് നേരത്തെ തന്നെ വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിന്റെ ഭാഗമായി താരം കഴിഞ്ഞദിവസം ഉത്തർപ്രദേശിൽ എത്തിയിരുന്നു. ഹിമാലയൻ സന്ദർശനത്തിന് ശേഷമാണ് രജനികാന്ത് യുപിയിലെത്തിയത്. തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കൊപ്പം ‘ജയിലർ’ കാണുമെന്ന് സൂപ്പർതാരം രജനികാന്ത് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ മുഖ്യമന്ത്രിക്കൊപ്പം ‘ജയിലർ’ കാണാൻ യുപിയിലെത്തിയ