മദീനയിൽ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു
മദീന: വിശുദ്ധനഗരമായ മക്കയ്ക്ക് പിന്നാലെ മദീനയിലേക്ക് കൂടി സാന്നിദ്ധ്യം വിപുലമാക്കി ലുലു റീട്ടെയ്ൽ. ഹജ്ജ്-ഉംറ കർമ്മങ്ങൾ നിർവ്വഹിക്കാനെത്തുന്ന തീർത്ഥാടകർക്ക് കൂടി സൗകര്യപ്രദമായാണ് മദീനയിലെ പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ. മദീനയിലെ പ്രദേശവാസികൾക്കും തീർത്ഥാടകർക്കും ഉന്നതഗുണനിലവാരമുള്ള ലോകോത്തര ഉത്പന്നങ്ങൾ ഉറപ്പാക്കുന്നതാണ് പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ മദീന ചേംബർ ഓഫ് കോമേഴ്സ് ചെയർമാൻ മാസെൻ ബിൻ ഇബ്രാഹിം റജബ് ഉദ്ഘാടനം നിർവ്വഹിച്ചു. സൗദി അറേബ്യയുടെ വിഷൻ 2030 ന് കരുത്തേകുന്നത്