യുഎഇയിലെ റീട്ടെയ്ൽ മേഖല 15 ശതമാനത്തിലേറെ വളർച്ച നേടുമെന്നും തൊഴിൽ അവസരം വർധിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി
അബുദാബി : ഉപഭോക്താക്കളുടെ മാറുന്ന ഷോപ്പിങ്ങ് രീതികൾക്കൊപ്പം സഞ്ചരിക്കുകയാണ് ഇന്ന് റീട്ടെയ്ൽ മേഖലയെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. യുഎഇയിലെ റീട്ടെയ്ൽ മേഖലയിൽ ഈ വർഷം 15 ശതമാനത്തിലേറെ വളർച്ചയുണ്ടാകും. യുഎഇയുടെ മികച്ച ഭരണ നേതൃത്വത്തിന്റെ ദീർഘവീക്ഷണമുള്ള നയങ്ങൾ സുസ്ഥിരമായ സാമ്പത്തിക വളർച്ചയാണ് ഉറപ്പാക്കുന്നത്. വിവിധ രാജ്യങ്ങളുമായുള്ള മികച്ച വ്യാപാരപങ്കാളിത്വവും പദ്ധതികളും യുഎഇയുടെ വളർച്ച അതിവേഗത്തിലാക്കും. അഞ്ച് ശതമാനത്തിലേറെ സാമ്പത്തിക വളർച്ച ഈ വർഷമുണ്ടാകും. ഇ കോമേഴ്സ് രംഗത്തും ഓൺലൈൻ ഷോപ്പിങ്ങിനും കൂടുതൽ അവസരങ്ങളുടെ കാലമെന്നും