breaking-news Kerala Politics

ബേപ്പൂരിൽ മുഹമ്മദ് റിയാസ് ജയിച്ചാൽ തല മൊട്ടയടിച്ച് കമ്മലിട്ട് നടക്കും; വെല്ലുവിളിയുമായി പി.വി അൻവർ

കോഴിക്കോട്: ബേപ്പൂർ നിയോജക മണ്ഡലത്തിൽ മുഹമ്മദ് റിയാസ് ജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് കിഡ്സൺ കോർണർ മുതൽ എസ്എം സ്ട്രീറ്റ് വഴി റെയിൽവേ സ്റ്റേഷൻ വരെ നടക്കുമെന്ന് പി.വി അൻവർ. ഈ പ്രഖ്യാപനം നടത്തിയ അൻവർ സമാനമായ വെല്ലുവിളി ഏറ്റെടുക്കാൻ പി.എ. മുഹമ്മദ് റിയാസ് തയ്യാറുണ്ടോ എന്നും ചോദിച്ചു. റിയാസ് വലിയ വിജയപ്രതീക്ഷ പുലർത്തുമ്പോഴും, മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകൾ തനിക്ക് അനുകൂലമാകുമെന്നാണ് അൻവറിന്റെ പക്ഷം.

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും ഭരണവിരുദ്ധ വികാരം ശക്തമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ രീതികളും അദ്ദേഹത്തിന്റെ മരുമകൻ മുഹമ്മദ് റിയാസ് പാർട്ടിയിൽ നടത്തുന്ന അനാവശ്യ ഇടപെടലുകളുമാണ് സിപിഎമ്മിനെ തകർക്കുന്നതെന്നും അൻവർ ഫറോക്കിൽ നടന്ന വാർത്താ സമ്മേളനത്തിൽ വിമർശിച്ചു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video