ആലുവയിലെ കുട്ടിയുടെ കൊലപാതകം: പ്രതി അസ്ഫാഖ് ആലം റിമാന്‍ഡില്‍.
ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അസ്ഫാഖ് ആലം റിമാന്‍ഡില്‍. പ്രതിയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കുട്ടിയെ കൊലപ്പെടുത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30ന് ആണെന്ന് പ്രതി മൊഴി നല്‍കി. ഇയാള്‍ ഒറ്റയ്ക്ക് കൃത്യം നിര്‍വഹിച്ചെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം ബിഹാറിലേക്ക് പോകും. വെള്ളിയാഴ്ചയാണ് ആലുവ തായിക്കാട്ടുകരയില്‍ എട്ട് വര്‍ഷമായ താമസിച്ചിരുന്ന ബിഹാറി ദമ്പതികളുടെ മകളെ കാണാതായത്. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാര്‍ക്കറ്റിനുള്ളിലെ ഒഴിഞ്ഞ