വിലക്കുറവിന്റെ ഉത്സവവുമായി കൊച്ചി ലുലു മാള്‍, പകുതിവിലയ്ക്ക് ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍

ഫ്‌ലാറ്റ് 50 സെയിലിന്റെ ലോഗോ പ്രകാശനം, കൊച്ചി ലുലു മാളില്‍ നടന്ന ചടങ്ങില്‍, മാള്‍ ജനറല്‍ മാനേജര്‍ ഹരി സുഹാസ്, ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ലുലു സെലിബ്രേറ്റ് ബിസിനസ് ഹെഡ് സിദ്ധാര്‍ഥ് ശശാങ്കന്‍, ഫണ്‍ടൂറ പാര്‍ക്ക് മാനേജര്‍ സിയാദ് പടലത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. സീനിയര്‍ ഓപ്പറേഷന്‍സ് മാനേജര്‍ സുകുമാരന്‍ ഒഥയോത്ത്, ലുലു കൊച്ചി റീട്ടെയ്ല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോ പൈനേടത്ത് ജോസി, ബയിങ്ങ് മാനേജര്‍ ഷക്കീര്‍ ഹമീദ്, മാര്‍ക്കറ്റിങ്ങ് മാനേജര്‍ ആതിര നമ്പ്യാതിരി തുടങ്ങിയവര്‍ സമീപം.
ലുലുവിലേക്ക് എത്തുന്നവര്‍ക്ക് സ്‌പെഷ്യല്‍ ഡിസ്‌ക്കൗണ്ടുമായി ഓല സര്‍വ്വീസ്
കൊച്ചി : മികച്ച ഗുണമേന്മയുള്ള ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരം കൊച്ചി ലുലു മാളില്‍ ഒരുങ്ങികഴിഞ്ഞു. ഫ്‌ലാറ്റ് 50 സെയില്‍ ഓഫറിലൂടെ 50 ശതമാനം വിലക്കുറവിലാണ് ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നത്.
പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, ഗ്രോസറി തുടങ്ങി എന്തും 50 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാം. ജൂലൈ 6 മുതല്‍ 9 വരെ നാല് ദിവസത്തേക്കാണ് ബിഗ് ഡേ ഫ്‌ലാറ്റ് 50 സെയില്‍ നടക്കുന്നത്. ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു കണക്റ്റ് എന്നിവിടങ്ങളിലായി പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, ഗ്രോസറി തുടങ്ങിയവ പകുതി വിലയ്ക്ക് പര്‍ച്ചേസ് ചെയ്യാം. ഇതിന്റെ ഭാഗമായി ലുലു സ്റ്റോറുകള്‍ രാവിലെ 8 മണി മുതല്‍ പുലര്‍ച്ചെ 2 മണി വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.
ഏറ്റവും മികച്ച കളക്ഷനുകളുള്ള ലുലു ഫാഷന്‍ സ്റ്റോറില്‍ നിന്ന് , മികച്ച ഫാഷന്‍ ബ്രാന്‍ഡുകളുടെ പുതിയ വസ്ത്രശേഖരങ്ങള്‍ 50 ശതമാനം വരെ കിഴിവില്‍ വാങ്ങാം. 500ല്‍ അധികം ബ്രാന്‍ഡുകളാണ് ഈ വിലക്കുറുവിന്റെ ഉത്സവത്തില്‍ ഭാഗമാകുന്നത്. ലോകോത്തര ബ്രാന്‍ഡുകളുടെ ടെക് ഗാഡ്ജറ്റുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ ഒരുക്കിക്കൊണ്ടാണ് ലുലു കണക്റ്റ് സജ്ജമാക്കിയിരിക്കുന്നത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ഗ്രോസറികള്‍ക്കായി ആകര്‍ഷകമായ ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ബാഗുകള്‍, പാദരക്ഷകള്‍, കായികോപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, ആഭരണങ്ങള്‍, വാച്ചുകള്‍ വരെ വിലക്കുറവില്‍ ലഭ്യമാക്കുന്നു.
ബ്രൈഡല്‍ സങ്കല്‍പ്പങ്ങളുടെ ആകര്‍ഷകമായ കളക്ഷനുകളുള്ള ലുലു സെലിബ്രേറ്റിലും ഈ ഓഫറുകള്‍ ലഭ്യമാണ്. കൂടാതെ, ലുലു ഫണ്‍ടൂറയിലും കുട്ടികള്‍ക്കായി പ്രത്യേക ഓഫറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 6000 രൂപയുടെ റൈഡുകള്‍ക്ക് പകുതി തുകയായ 3000 മാത്രം നല്‍കിയാല്‍ മതി. ഇവ കൂടാതെ സ്വാദിഷ്ടമായ വിവിധ ഭക്ഷണ വിഭവങ്ങള്‍ ഫുട്ട്‌കോര്‍ട്ടില്‍ ആകര്‍ഷകമായ ഓഫറുകളോടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
ലുലുവിലേക്ക് എത്തുന്ന ഉപഭോക്താകള്‍ക്ക് 51 രൂപയുടെ ഇളവ് ഓല പ്രഖ്യാപിച്ചു. ലുലുവിലേക്കും , ലുലുവില്‍ നിന്നുള്ള റൈഡുകള്‍ക്കും ഈ ഇളവുണ്ടായിരിക്കും.
അത്യുജ്വലമായ ഡിസ്‌കൗണ്ടുകള്‍ക്കൊപ്പം രസകരമായ എന്റര്‍ടെയ്ന്‍മെന്റ് ഷോകളുമായി ഒരു പുതുമയാര്‍ന്ന ഷോപ്പിംഗ് അനുഭവമാണ് ലുലു സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നത്. ലുലുവിന്റെ ഏറ്റവും മികച്ച ഓഫര്‍ സീസണായ ഇത്തവണ, ഷോപ്പ് ചെയ്യുന്നവര്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്. ലുലുവിന്റെ ഓണ്‍ലൈന്‍ ഡെലിവറി ആപ്പ് വഴിയും http://www.luluhypermarket.in ഈ ഓഫറുകളില്‍ ഓര്‍ഡുകള്‍ ലഭ്യമാണ്.
കൊച്ചി ലുലു മാള്‍ ജനറല്‍ മാനേജര്‍ ഹരി സുഹാസ്, ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ലുലു സെലിബ്രേറ്റ് ബിസിനസ് ഹെഡ് സിദ്ധാര്‍ഥ് ശശാങ്കന്‍, ഫണ്‍ടൂറ പാര്‍ക്ക് മാനേജര്‍ സിയാദ് പടലത്ത്, സീനിയര്‍ ഓപ്പറേഷന്‍സ് മാനേജര്‍ സുകുമാരന്‍ ഒഥയോത്ത്, ലുലു കൊച്ചി റീട്ടെയ്ല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോ പൈനേടത്ത് ജോസി, ബയിങ്ങ് മാനേജര്‍ ഷക്കീര്‍ ഹമീദ്, മാര്‍ക്കറ്റിങ്ങ് മാനേജര്‍ ആതിര നമ്പ്യാതിരി, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.