‘ലിയോ’യുടെ ആദ്യ പ്രദര്‍ശനം കേരളത്തില്‍, തമിഴ്‌നാട്ടില്‍ പുലര്‍ച്ചെയുള്ള ഷോയില്ല , ആവേശത്തില്‍ ആരാധകര്‍
ജനപ്രീയ സംവിധായകന്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ചെറിയൊരു ഇടവേളയ്ക്ക് ശേഷം എത്തുന്ന വിജയ് ചിത്രം ലിയോയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് സിനിമ ലോകം. ഒക്ടോബര്‍ 19നാണ് പുതിയ വിജയ് ചിത്രമായ ലിയോ പ്രദര്‍ശനത്തിനെത്തുക. എന്നാല്‍ ലിയോ ആദ്യ പ്രദര്‍ശനം തമിഴ്‌നാടിന് മുന്‍പ് കേരളത്തില്‍ ആയിരിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. മലയാളത്തിലെ പ്രമുഖ നിര്‍മാതാക്കളായ ശ്രീ ഗോകുലം മൂവിസാണ് ലിയോയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ലിയോയുടെ ആദ്യ പ്രദര്‍ശനം കേരളത്തില്‍ ഒക്ടോബര്‍ 19ന് പുലര്‍ച്ചെ നാല് മണി
