ബഹ്റൈനിൽ ലുലുവിന് പത്തരമാറ്റ് തിളക്കം; പത്താമത്തെ ഔട്ട്ലെറ്റ് ഗുദൈബിയയിൽ ഉദ്ഘാടനം ചെയ്തു

ആഗോള ഷോപ്പിങ്ങിന്റെ നൂതന അനുഭവം സമ്മാനിച്ച് ലുലു ഗ്രൂപ്പിന്റെ ബഹ്റൈനിലെ പത്താമത്തെ ഹൈപ്പർമാർക്കറ്റ് ഗുദൈബിയയിൽ തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ ബഹ്റൈൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. ബഹ്റൈനിലെ ഷോപ്പിങ്ങ് അധ്യായത്തിൽ സമാനതകളില്ലാത്ത ഇടംകുറിച്ച ലുലു, കൂടുതൽ മേഖലകളിലേക്ക് കൂടി സുഗമമായ സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഗുദൈബിയയിലെ പുതിയ ഔട്ട്ലെറ്റ്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉത്പന്നങ്ങൾ ഏറ്റവും നവീനമായ ഷോപ്പിങ് മികവോടെ ഉപഭോക്താകൾക്ക് ഗുദൈബിയയിലെ ഹൈപ്പർമാർക്കറ്റിൽ നിന്ന് ലഭ്യമാകും. ഗ്രോസറി, പച്ചക്കറി,പഴം, മത്സ്യം,ഇറച്ചി ഉത്പന്നങ്ങൾക്ക് പ്രത്യേകം വിഭാഗങ്ങൾ സങ്കജീകരിച്ചിട്ടുണ്ട്.
ഫ്രഷ് ഫുഡ്, ബേക്കറി, ഹോട്ട് ഫുഡ് കാറ്റഗറികളിൽ പ്രത്യേകം കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.കൂടാതെ ഓഫീസ് സാധനങ്ങൾ, ബാഗുകൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ പുതിയ കളക്ഷനുകളും ലുലു ഹൈപ്പർക്കറ്റിലുണ്ട്. ബഹ്റൈനിലെ മറ്റ് ലുലു ഔട്ട്ലെറ്റുകൾക്ക് ജനം നൽകിയ മികച്ച വരവേൽപ്പാണ് പത്താമത്തെ ഔട്ട്ലെറ്റിലേക്കുള്ള ലുലുവിന്റെ തീരുമാനത്തിന് പ്രേരകമായത്.
