ജനപ്രീയ സംവിധായകന് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ചെറിയൊരു ഇടവേളയ്ക്ക് ശേഷം എത്തുന്ന വിജയ് ചിത്രം ലിയോയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് സിനിമ ലോകം. ഒക്ടോബര്‍ 19നാണ് പുതിയ വിജയ് ചിത്രമായ ലിയോ പ്രദര്‍ശനത്തിനെത്തുക.
എന്നാല്‍ ലിയോ ആദ്യ പ്രദര്‍ശനം തമിഴ്നാടിന് മുന്‍പ് കേരളത്തില്‍ ആയിരിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. മലയാളത്തിലെ പ്രമുഖ നിര്‍മാതാക്കളായ ശ്രീ ഗോകുലം മൂവിസാണ് ലിയോയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.
ലിയോയുടെ ആദ്യ പ്രദര്‍ശനം കേരളത്തില്‍ ഒക്ടോബര്‍ 19ന് പുലര്‍ച്ചെ നാല് മണി മുതല്‍ ആരംഭിക്കും. എന്നാല്‍ തമിഴ്നാട്ടില്‍ ഒന്‍പത് മണിക്കാകും ആദ്യ ഷോ. 4 Am, 7.15 Am, 10 .30 Am, 2 Pm , 5.30 Pm, 9 PM, 11.59 Pm എന്നിങ്ങനെയാണ് കേരളത്തില്‍ ലിയോ എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്ന സമയം.നേരത്തെ അജിത്ത് നായകനായി എത്തിയ ‘തുനിവ്’ എന്ന സിനിമയുടെ റിലീസിനിടെ ഒരു ആരാധകന് മരണപ്പെട്ടിരുന്നു. ഇതിന് ശേഷം തമിഴ്നാട്ടിലെ നാല് മണി ഷോയ്ക്ക് അവിടുത്തെ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഇതോടെ കേരള- തമിഴ്നാട് അതിര്‍ത്തിയിലെ തിയേറ്ററുകളില്‍ വലിയ തിരക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്. പാലക്കാട്, ഇടുക്കി, കൊല്ലം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ തമിഴ്നാട്ടില്‍നിന്നുള്ള ആരാധകര്‍ പുലര്‍ച്ചെയുള്ള ഷോ കാണാന്‍ എത്തിയേക്കും.ഏറെ സവിശേഷതകളോടെയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ പ്രദര്‍ശനത്തിനെത്തുന്നത്.
14 വര്‍ഷങ്ങള്‍ക്കു ശേഷം വിജയ്ക്കൊപ്പം നായികയായി തൃഷ എത്തുന്നു എന്നതാണ് പ്രധാന സവിശേഷത. സെവന് സ്ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നീ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിച്ചിരിക്കുന്നത്.

Leave feedback about this