ലംബോര്‍ഗിനിയുടെ ഹൈബ്രിഡ് ഹൈപ്പര്‍ സ്പോര്‍ട്സ് കാര്‍ റൂവോള്‍ട്ടോ ഇന്ത്യയിലേക്ക്, വില കേട്ടോ?
Oct 12, 2023, 14:33 IST

ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ ഹൈബ്രിഡ് ഹൈപ്പര്‍ സ്പോര്‍ട്സ് കാര്‍ റൂവോള്‍ട്ടോ ഇന്ത്യയിലേക്ക് വരുന്നു. 8.9 കോടി രൂപയ്ക്കാണ് ഹൈബ്രിഡ് ഹൈപ്പര്‍ സ്പോര്‍ട്സ് കാര്‍ ഇന്ത്യയില്‍ വില്‍പന നടത്തുക. ലംബോര്‍ഗിനിയുടെ നിലവിലെ ഫ്ളാഗ്ഷിപ്പ് സൂപ്പര്‍കാറായ അവന്റഡോറിന്റെ പിന്‍ഗാമിയാണ് റൂവോള്‍ട്ടോ.
2026 വരെ റൂവോള്‍ട്ടോ ഇതിനോടകം വിറ്റുതീര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ ചെറിയ യുണീറ്റ് മാത്രമാണ് ഇന്ത്യയില്‍ എത്തുന്നത്. മൂന്ന് ഇലക്ട്രിക് മോട്ടോറുകളുള്ള വാഹനത്തില്‍ രണ്ടെണ്ണെ ഫ്രണ്ടിലെ ആക്സിലുകളിലും മൂന്നാമത്തെ മോട്ടോര്‍ വി12 എന്‍ജിനൊപ്പവുമാണ് പ്രവര്‍ത്തിക്കുന്നത്. 2.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് കഴിയും. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ള വാഹനമാണ് റൂവോള്‍ട്ടോ.