LogoLoginKerala

വീണ്ടും അടിപതറി ബൈജൂസ്, സമ്പന്നരുടെ പട്ടികയില്‍ നിന്ന് ബൈജു രവീന്ദ്രന്‍ പുറത്ത്

 
byjus
ഒരുകാലത്ത് ഇന്ത്യയുടെ സ്റ്റാര്‍ട്ട്-അപ്പ് മേഖലയിലെ പ്രിയങ്കരനായിരുന്നു ബൈജു രവീന്ദ്രന്‍. വായ്പാ തിരിച്ചടവ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ മൂലം നിക്ഷേപകര്‍ ബൈജൂസിന്റെ വാല്വേഷന്‍ കുറച്ചതാണ് ബൈജു രവീന്ദ്രന് തിരിച്ചടിയായി.

സാമ്പത്തീക ഞെരുക്കത്തില്‍ നട്ടംതിരിയുന്ന ബൈജൂസ് ഉടമ ബൈജു രവീന്ദ്രന്‍ വീണ്ടും തിരിച്ചടി. ഹുറൂണ്‍ പുറത്തിറക്കിയ ഇന്ത്യന്‍ അതിസമ്പന്നരുടെ പട്ടികയില്‍ നിന്ന് എഡ്-ടെക് പ്ലാറ്റ്ഫോമായ ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രന്‍ പുറത്തായതോടെ ബൈജൂസിന് വീണ്ടും അടിപതറിയിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം 30,600 കോടി രൂപയുടെ ആസ്തിയുമായി 49-ാം സ്ഥാനത്തായിരുന്നു എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനാും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്‍ .

ഒരുകാലത്ത് ഇന്ത്യയുടെ സ്റ്റാര്‍ട്ട്-അപ്പ് മേഖലയിലെ പ്രിയങ്കരനായിരുന്നു ബൈജു രവീന്ദ്രന്‍. വായ്പാ തിരിച്ചടവ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ മൂലം നിക്ഷേപകര്‍ ബൈജൂസിന്റെ വാല്വേഷന്‍ കുറച്ചതാണ് ബൈജു രവീന്ദ്രന് തിരിച്ചടിയായി.

പുതിയ പട്ടികയില്‍ രാജ്യത്തെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ ഒന്നാമതെത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയെ മറികടന്നാണ് ഹുറൂണ്‍ 360യും വണ്‍ വെല്‍ത്തും സംയുക്തമായി പുറത്തിറക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ അംബാനി ഒന്നാമതെത്തിയത്. 8,08,700 കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി.

അതേസമയം ബൈജൂസ് നിരവധി പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്. ജൂണ്‍ 22-ന്, മൂന്ന് നിക്ഷേപകര്‍ ബൈജൂസില്‍ നിന്നും പടിയിറങ്ങിരുന്നു. 2022 മുതല്‍, എഡ്‌ടെക് ഭീമനെ ഫണ്ടിംഗ് പ്രതിസന്ധി ബാധിച്ചിരുന്നു. 2021 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബൈജൂസ് 4,588 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി, ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 19 മടങ്ങ് കൂടുതലായിരുന്നു ഇത്.

കൊവിഡിന് ശേഷം സ്‌കൂളുകള്‍ വീണ്ടും തുറന്നതിനാല്‍ ഓണ്‍ലൈന്‍ ലേര്‍ണിംഗിന്റെ സാധ്യത മങ്ങിയിരുന്നു. ഇത്  പ്ലാറ്റ്‌ഫോമിനെ ബാധിച്ചു. ഒപ്പം നിരവധി പരാതികളും ഉയര്‍ന്നത് കമ്പനിക്ക് തിരിച്ചടിയായി.

2015ലാണ് മലയാളിയായ ബൈജു രവീന്ദ്രന്‍ ബൈജൂസ് ലേണിംഗ് ആപ്പ് അവതരിപ്പിച്ചത് .തുടക്കകാലത്ത് 2.200 കോടി ഡോളര്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായിരുന്നു ബൈജൂസ്. 2021ലാണ് ബൈജൂസ് അമേരിക്കന്‍ വായ്പാദാതാക്കളില്‍ നിന്ന് 5-വര്‍ഷ വായ്പ എടുത്തത്. പിന്നീട് ബൈജൂസിന് പ്രതിസന്ധിയുടെ നാളുകളായിരുന്നു. ജൂണ്‍ അവസാനത്തോടെ മുന്‍ ഓഡിറ്റര്‍ ഡെലോയിറ്റും മൂന്ന് ബോര്‍ഡ് അംഗങ്ങളും രാജിവച്ചതിനെത്തുടര്‍ന്ന് കമ്പനി പ്രതിസന്ധിയിലായി.  അടുത്തിടെ, ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസിന്റെ (എഇഎസ്എല്‍) സിഇഒയും സിഎഫ്ഒയും രാജിവച്ചു

അതേസമയം ഭരണ നിര്‍വഹണം, ധനകാര്യം, കടബാധ്യത, വായ്പകള്‍ സംബന്ധിച്ച കേസ് തുടങ്ങിയ നിരവധി പ്രശ്‌നങ്ങളില്‍ അകപ്പട്ടിരിക്കുന്ന ബൈജൂസ്  പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളും എന്ന റിപ്പോര്‍ട്ടും നേരത്തെ പുറത്തുവന്നിരുന്നു. ബംഗളൂരുബംഗളൂരുവിലും മറ്റുമുണ്ടായിരുന്ന വമ്പന്‍ ഓഫീസ് കെട്ടിടങ്ങള്‍ ഒഴിഞ്ഞ ബൈജൂസ് ഉപകമ്പനികളെ വിറ്റ് പണം കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. പ്രതിസന്ധി തുടങ്ങിയതിനു ശേഷം 2,000ത്തോളം ജീവനക്കാരെ ബൈജൂസ് പിരിച്ചു വിട്ടിട്ടുണ്ട്.

അതേസമയം, പ്രതിസന്ധിഘട്ടത്തില്‍ കമ്പനിയുടെ തലപ്പത്തുനിന്ന് മുതിര്‍ന്ന മേധാവികള്‍ പലരും രാജിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ചീഫ് ബിസ്‌നസ് ഓഫീസര്‍ പ്രത്യുഷ് അഗര്‍വാള്‍, ട്യൂഷന്‍ സെന്ററുകളുടെ മേധാവി ഹിമാന്‍ഷു ബജാജ്, ക്ലാസ് 4 മുതല്‍ 10 വരെയുള്ള ബിസിനസ് വിഭാഗത്തിന്റെ മേധാവി മുക്ത ദീപക് എന്നിവരാണ് അടുത്തിടെ പടിയിറങ്ങിയത്. അന്താരാഷ്ട്ര ബിസിനസ് വൈസ് പ്രസിഡന്റ് ചെറിയാന്‍ തോമസും കമ്പനിയില്‍ നിന്ന് രാജിവച്ചിരുന്നു.