പാലക്കാട്: നെല്ലിയാമ്പതിയിൽ കെ.എസ്ആർടിസി ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നു രാവിലെ പോത്തുണ്ടിയുടെ അടുത്ത് വച്ചാണ് പാലക്കാട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞത്.
നെല്ലിയാമ്പതി ഓറഞ്ച് ഫാമിലി ജീവനക്കാരനായ സ്വാമിയുടെ ഭാര്യ പുലയൻപാറ സ്വദേശിനി ജയന്തി (55) ആണ് മരിച്ചത്. ഇവരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പത്തോളം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.