കൊച്ചി: ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ പൂർണ ഉടമസ്ഥതയിലുള്ള എൻ.ബി.എഫ്.സി.യായ ജിയോ ക്രെഡിറ്റ് ലിമിറ്റഡിൽ 49.9 ശതമാനം ഓഹരി ബാങ്ക് ഓഫ് അമേരിക്ക വാങ്ങുന്നു.
ഇടപാടിന്റെ ആദ്യഘട്ടത്തിൽ ബാങ്ക് ഓഫ് അമേരിക്ക 18,268 കോടി രൂപ നിക്ഷേപിക്കുമെന്നാണ് റിപ്പോർട്ട്.ഇടപാട് പൂർത്തിയായാൽ ജിയോ ക്രെഡിറ്റിൽ ബാങ്ക് ഓഫ് അമേരിക്കയ്ക്ക് 49.9 ശതമാനം ഓഹരി പങ്കാളിത്തം ലഭിക്കും. ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ പങ്കാളിത്തം 50.1 ശതമാനമായി തുടരും.
ഇന്ത്യൻ വിപണിയിലെ പരിചയസമ്പത്തും ബാങ്ക് ഓഫ് അമേരിക്കയുടെ ആഗോള ധനകാര്യ സേവന രംഗത്തെ പരിചയവും ജിയോ ഫിനാൻഷ്യലിന്റെ ഡിജിറ്റൽ ശേഷിയുമായി സംയോജിപ്പിക്കുകയാണ് ലക്ഷ്യം. റിസ്‌ക് മാനേജ്മെന്റ്, സാങ്കേതികവിദ്യ, കോർപ്പറേറ്റ് ഗവേണൻസ് തുടങ്ങിയ മേഖലകളിലും സഹകരണം ശക്തമാക്കാനാണ് നീക്കം.