കൽപ്പറ്റ: അനധികൃതമായി മദ്യം കൈവശം വെച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി എം.ഡി. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
അതേസമയം, ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എക്സൈസ്. ഇതിനായി ഇന്ന് ബത്തേരി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. നിലവിൽ മാനന്തവാടി ജില്ലാ ജയിലിലാണ് ആന്റോ അഗസ്റ്റിൻ.
14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്. ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 12.75 ലിറ്റർ വ്യാജമദ്യമാണെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കേസിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായാണ് ആന്റോയെ കസ്റ്റഡിയിൽ വാങ്ങാൻ എക്സൈസ് നീക്കം നടത്തുന്നത്.