breaking-news gulf

അബുദാബി ഇന്ത്യൻ സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഗോൾഡൻ ജൂബിലി ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

അബുദാബി : പ്രവാസ ലോകത്തെ വിദ്യാഭ്യാസ രം​ഗത്ത് ഇന്ത്യയുടെ വിലാസമായ അബുദാബി ഇന്ത്യൻ സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് വർണാഭമായ തുടക്കം. ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ ഉ​ദ്ഘാടനം ചെയ്തു. സ്കൂൾ ക്യാംപസിൽ നടന്ന ചടങ്ങിൽ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ആശംസകൾ നേർന്നു.

സുസ്ഥിരമായ ഭാവിയുടെ അടിസ്ഥാനം തന്നെ വിദ്യാഭ്യാസത്തിലാണെന്നും, ഏറ്റവും മികച്ച പ്രവർത്തനമാണ് അബുദാബി ഇന്ത്യൻ സ്കൂൾ നടത്തുന്നതെന്നും ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. യുഎഇയും ഇന്ത്യയും തമ്മിലുള്ള മികച്ച ആത്മബന്ധത്തിന്റെ പ്രതീകമാണ് അബുദാബി ഇന്ത്യൻ സ്കൂളെന്നും, വിദ്യാഭ്യാസ മേഖലയ്ക്ക് ഏറ്റവും മികച്ച പിന്തുണയാണ് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നൽകുന്നതെന്നും അദേഹം വ്യക്തമാക്കി. എം.എ യൂസഫലിയുടെ നേതൃത്വത്തിലുള്ള ബോർഡ് അം​ഗങ്ങൾ മാതൃകാപരമായാണ് സ്കൂൾ മുന്നോട്ട് നയിക്കുന്നതെന്നും പ്രശംസനീയമെന്നും ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ കൂട്ടിചേർത്തു.

ഇന്ത്യയും യുഎഇയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെയും സൗഹൃദത്തിന്റെയും പ്രതിഫലനമാണ് അബുദാബി ഇന്ത്യൻ സ്കൂൾ എന്ന് എം.എ യൂസഫലി വ്യക്തമാക്കി. ലക്ഷകണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചമേകാൻ അവസരമേകി സ്കൂളിന് ഭൂമി അനുവദിച്ച യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ വലിയ മനസിനെ എക്കാലത്തും നന്ദിയോടെ പ്രവാസി സമൂ​ഹം ഓർമ്മിക്കുന്നുവെന്നും അദേഹം പറഞ്ഞു.

1975ൽ 59 കുട്ടികളുമായി പ്രവർത്തനം പ്രവർത്തനം ആരംഭിച്ച അബുദാബി ഇന്ത്യൻ സ്കൂൾ ഇന്ന് പ്രതിവർഷം 5000ത്തോളം കു‌ട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നു. ലോകമെമ്പാടുമായി രണ്ട് ലക്ഷത്തോളം പൂർവ്വ വിദ്യാർത്ഥികൾ. അക്കാദമിക് രം​ഗത്ത് മികവ് പുലർത്തുന്ന യുഎഇയിലെ തന്നെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നാണ് അബുദാബി ഇന്ത്യൻ സ്കൂൾ. കൂടാതെ പാഠ്യേതര വിഷയങ്ങളിലും മുൻനിരയിലാണ് സ്കൂളിന്റെ പ്രവർത്തനം.

വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ, സാമൂഹിക രം​ഗത്തെ പ്രമുഖർ ഉൾപ്പടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ എംബസി കൗൺസിലർ ഡോ ബാലാജി രാമസ്വാമി, ഐഐടി ഡൽഹി-അബുദാബി എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫസർ ശാന്തനു റോയ്, സിബിഎസ്ഇ ദുബായ് ഡയറക്ടർ ഡോ രാം ശങ്കർ, ജഷൻമാൽ ​ഗ്രൂപ്പ് സ്ഥാപക ചെയർമാൻ മോഹൻ ജഷൻമാൽ, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്ങ്സ് എംഡി അദീബ് അഹമ്മദ്, ലുലു സിഇഒ സെയ്ഫി രൂപാവാല, പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത ബോളിവുഡ് പിന്നണി ​ഗായകനുമായ ബെന്നി ദയാൽ, സ്കൂൾ വൈസ് ചെയർമാൻ ശരദ് ഭണ്ഡാരി, എഡ്യൂക്കേഷൻ ഹെഡ് ഷബീർ എം.എം., പ്രിൻസിപ്പൽ ഋഷി പടേഗാവ്കർ തുടങ്ങിയവരും ഭാ​ഗമായി.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video