കൊച്ചി: ഫിയാമ എൻഗേജ് അവതരിപ്പിക്കുന്ന ലുലു ബ്യൂട്ടി ഫെസ്റ്റ് 2026ന് ലുലുമാളിൽ നവംബർ 25ന് തുടക്കമാകും. ഡിസംബർ 6 വരെയാണ് ബ്യൂട്ടി ഫെസ്റ്റ് നടക്കുക. ദി ഡെർമാ, യാർഡ്ലി എന്നീ ബ്രാൻഡുകളാണ് പവേർഡ് ബൈ പാർട്ട്ണർ. ലുലു നിവ്യാ ബ്യൂട്ടി ക്വീൻ, ലുലു റോയൽ മിറേജ് മാൻ ഓഫ് ദി ഇയർ മത്സരങ്ങളിൽ 18 വയസിനും 30 വയസിനും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് പങ്കെടുക്കാം. 4 ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് വിജയികൾക്ക് സമ്മാനിക്കും. W.W.W.lulubeautyfest.in എന്ന വെബ്സൈറ്റ് വഴിയും 7306112502, 7306112600 എന്നീ നമ്പരുകൾ വഴിയും രജിസ്റ്റർ ചെയ്യാം.
20ന് പാലക്കാട് ലുലുമാളിലും 23ന് കൊച്ചി ലുലുമാളിലും ഒഡീഷൻ നടക്കും. നവംബർ 21 വരെ രജിസ്റ്റർ ചെയ്യാം. ബ്യൂട്ടി ഫെസ്റ്റ് നടക്കുന്ന നവംബർ 25 മുതൽ ഡിസംബർ 6 വരെ എല്ലാ ബ്രാൻഡഡ് ബ്യൂട്ടി പ്രൊഡക്റ്റ്സുകൾക്കും 50 ശതമാനം വരെ വിലക്കുറവ് ലഭിക്കും.