കൊച്ചി: നെടുമ്പാശേരിയിൽ ആഡംബര കാറിടിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് (19) ഇന്ന് ജയിൽ മോചിതനായി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് മോചനം.
കാക്കനാട് ജില്ലാ ജയിലിനോട് ചേർന്നുള്ള ബോസ്റ്റൽ സ്കൂളിലാണ് സുഹൈലിനെ പാർപ്പിച്ചിരുന്നത്. കേസിൽ സുഹൈലിനൊപ്പം അറസ്റ്റിലായ മറ്റ് പ്രതികളായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
എന്നാൽ ഒന്നാം പ്രതിയായ സുഹൈലിനെ 10 ദിവസത്തിന് ശേഷമേ മോചിപ്പിക്കാവൂ എന്ന വ്യവസ്ഥയോടെയാണ് ഈ മാസം ആറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വ്യവസ്ഥപ്രകാരമുള്ള കാലാവധി പൂർത്തിയായതോടെയാണ് ഇന്ന് മോചിതനാകുന്നത്.