;

വീണാ ജോർജിന് കാണത്തക്ക പരിക്കില്ലെന്ന് ഡോക്ടർമാരുടെ മൊഴി; മെഡിക്കൽ രേഖകളും അന്വേഷണസംഘം ശേഖരിച്ചു

വീണാ ജോർജിന് കാണത്തക്ക പരിക്കില്ലെന്ന് ഡോക്ടർമാരുടെ മൊഴി; മെഡിക്കൽ രേഖകളും അന്വേഷണസംഘം ശേഖരിച്ചു

കണ്ണൂർ: മുൻമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാരിൽ നിന്ന് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) മൊഴിയെടുത്തു. ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ രേഖകളും അന്വേഷണസംഘം ശേഖരിച്ചു.

വീണാ ജോർജിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാലാണെന്നും പുറത്ത് കാണത്തക്ക പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ഡോക്ടർമാർ മൊഴി നൽകിയതായാണ് സൂചന.

അതേസമയം, കേസിൽ തെറ്റായ മൊഴി നൽകിയെന്ന ആരോപണം നേരിടുന്ന മുൻ ഗൺമാൻ അഭിലാഷിനെതിരെ നടപടി ശുപാർശ ചെയ്ത് എസ്ഐടി ഉടൻ ഡിജിപിക്ക് റിപ്പോർട്ട് നൽകും.

;