കളമശ്ശേരിയിലെ എസ്.ഡി. സ്കേപ്സിൽ നവംബർ , 6,7,8 തീയതികളിലാണ് പരിപാടി
കൊച്ചി: ഷോപ്പിംഗ്, കല, സംസ്കാരം, സംഗീതം, ഫാഷൻ, ഭക്ഷണം, ജീവിതശൈലി, വിനോദം എന്നിവ ഒത്തൊരുമിക്കുന്ന കേരളത്തിലെ ആദ്യത്തെ ആർട്ട് ആൻഡ്
കൾച്ചറൽ ട്വിലൈറ്റ് ഫ്ലീയായ ‘വേവ്‌ലെങ്ത് കളമശ്ശേരിയിലെ എസ്.ഡി. സ്കേപ്സിൽ നവംബർ , 6,7,8 തീയതികളിൽ നടക്കും.
‘വേവ്‌ലെങ്ത് 2026’-ന്റെ ഔദ്യോഗിക ലോഗോ പ്രകാശനവും തീയതി പ്രഖ്യാപനവും ലുലുമാളിൽ നടന്നു. ലോഗോ പ്രകാശനം കളമശ്ശേരി മുനിസിപ്പൽ ചെയർമാൻ ജമാൽ മണക്കാടൻ, നടൻമാരായ സിദ്ദിഖ്, ഇടവേള ബാബു എന്നിവർ ചേർന്ന് നിർവഹിച്ചു. സംഗീതസംവിധായകൻ സ്റ്റീഫൻ ദേവസ്സി നേതൃത്വം നൽകുന്ന കളമശ്ശേരിയിലെ എസ്.ഡി. സ്കേപ്സിലാണ് നവംബർ , 6,7,8 തീയതികളിൽ വേവ്‌ലെങ്ത് 2026 അരങ്ങേറുക.
കളമശ്ശേരി മുനിസിപ്പൽ ചെയർമാൻ ജമാൽ മണക്കാടൻ, നടൻമാരായ സിദ്ദിഖ്, ഇടവേള ബാബു, ടിനിടോം, ലിറ്റ്മസ് സെവൻ സി.ഇ.ഒ വേണുഗോപാലകൃഷ്ണൻ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അപർണ മൾബറി , ഡാൻസ് കൊറിയോഗ്രാഫർ ജോബിൻ മാസ്റ്റർ, ലുലു മീഡിയ ഹെഡ് എൻ.ബി സ്വരാജ്, കളമശ്ശേരി സർക്കിൾ ഇൻസ്പെക്ടർ എ.എൽ അഭിലാഷ്,
സംഗീതസംവിധായകൻ സ്റ്റീഫൻ ദേവസ്സി
എന്നിവർ പ്രസംഗിച്ചു. .