;

ലോക കേരളസഭ തുടരില്ല; തീരുമാനം മാറ്റമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

ലോക കേരളസഭ തുടരില്ല; തീരുമാനം മാറ്റമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: ലോക കേരളസഭ തുടരില്ലെന്ന യു.ഡി.എഫ് സർക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടത്തിയ രീതിയിൽ ലോക കേരളസഭ സംഘടിപ്പിക്കുന്നത് നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെന്നും ഓഫീസ് വ്യക്തമാക്കി.

ലോക കേരളസഭയുടെ ആറാമത് എഡിഷനായി സർക്കാർ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവിൽ ലോക കേരളസഭ സെക്രട്ടേറിയറ്റിന് പ്രവർത്തിക്കാൻ ആവശ്യമായ ഓഫീസ് സംവിധാനമുണ്ട്. സെക്രട്ടേറിയറ്റിന്റെ അഡ്മിനിസ്ട്രേറ്റീവ് ചെലവുകൾക്കും നോർക്ക വഴി സംഘടിപ്പിക്കുന്ന ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉൾപ്പെടെയുള്ള പരിപാടികൾക്കുമാണ് തുക അനുവദിച്ചിട്ടുള്ളത്.

അതേസമയം, പ്രവാസി ക്ഷേമ പദ്ധതികൾ സർക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പ്രാവർത്തികമാക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കായാണ് നിലവിൽ തുക അനുവദിച്ചിരിക്കുന്നതെന്നും ഓഫീസ് അറിയിച്ചു.

;