കൽപ്പറ്റ: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. അബ്കാരി കേസിൽ 24 മണിക്കൂർ നേരത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്.
കേസിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ അനുവദനീയമായ അളവിൽ കൂടുതലുള്ള മദ്യത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
മദ്യത്തിന്റെ ഉറവിടം ഉൾപ്പെടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിശദമായ ചോദ്യം ചെയ്യൽ നടത്തുന്നതിനായാണ് എക്സൈസ് കസ്റ്റഡിയിൽ വാങ്ങിയത്