കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും വിവാഹിതരായി. സ്വപ്ന സുരേഷ് തന്നെയാണ് വിവാഹവാർത്ത സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കഴിഞ്ഞമാസം മരട് മുനിസിപ്പാലിറ്റിയിലെ തിരുനെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിലായിരുന്നു വിവാഹം.
ചൊവ്വാഴ്ച ഇരുവരും തിരുനെട്ടൂർ മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിലെത്തി വിവാഹം നടന്നതിന്റെ രേഖ കൈപ്പറ്റി. തുടർന്ന് മരട് മുനിസിപ്പാലിറ്റിയിൽ വിവാഹ രജിസ്ട്രേഷനായി അപേക്ഷയും നൽകി.
നിലവിൽ തൃപ്പൂണിത്തുറയ്ക്ക് സമീപമാണ് ഇരുവരും താമസിക്കുന്നത്. വിവാഹ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് തങ്ങളുടെ വിവാഹജീവിതത്തിനായി പ്രാർഥിക്കണമെന്നും സ്വപ്ന സുരേഷ് അഭ്യർഥിച്ചു.