കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശു മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
കുഞ്ഞിന്റെ മരണത്തിൽ പ്രതിഷേധവുമായി കുടുംബം രംഗത്തെത്തി. ആശുപത്രിയിൽ ചികിത്സാ പിഴവ് സംഭവിച്ചതാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ ചികിത്സാ പിഴവ് മൂലമല്ല കുഞ്ഞ് മരിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടക്കുകയാണ്.