• മൂന്ന് വർഷത്തിനിടെ 10,500ലേറെ കലാകാരന്മാർ; 15ലേറെ ഭാഷകളിൽ പരിപാടികൾ
• 2,000 സീറ്റുകളുള്ള ഗ്രാൻഡ് തിയേറ്റർ മുതൽ നാല് നിലകളുള്ള ആർട്ട് ഹൗസ് വരെ
കൊച്ചി / മുംബൈ: ഇന്ത്യൻ കലാരൂപങ്ങളെയും ലോകത്തിലെ ശ്രദ്ധേയമായ സാംസ്കാരിക പരിപാടികളെയും ഒരേ വേദിയിൽ എത്തിക്കാനുള്ള ശ്രമത്തിന് മൂന്ന് വർഷത്തിനിടെ വലിയ വളർച്ച. 2023 മാർച്ചിൽ പ്രവർത്തനം ആരംഭിച്ച നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ (NMACC) ഇതിനകം 3,500ലേറെ ഷോകൾക്ക് വേദിയായിക്കഴിഞ്ഞു. ഏകദേശം 25 ലക്ഷം പേരാണ് ഇതുവരെ സെന്റർ സന്ദർശിച്ചത്. 15ലേറെ ഭാഷകളിലായി 10,500ലേറെ കലാകാരന്മാർ ഇവിടെ തങ്ങളുടെ കലാപ്രകടനങ്ങൾ അവതരിപ്പിച്ചു.
NMACCയുടെ വേദിയിൽ ഇന്ത്യൻ കഥകളും വമ്പൻ പ്രൊഡക്ഷനുകളുടെയും ആധുനിക സാങ്കേതികവിദ്യയുടെയും സഹായത്തോടെ അവതരിപ്പിക്കപ്പെട്ടു. ‘മുഗൾ-എ-ആസം: ദി മ്യൂസിക്കൽ’ (Mughal-E-Azam), ‘രാജാധിരാജ്: ലവ്. ലൈഫ്. ലീല’(Rajadhiraaj: Love. Life. Leela), NMACCയുടെ സ്വന്തം പ്രൊഡക്ഷനായ ‘ദ ഗ്രേറ്റ് ഇന്ത്യൻ മ്യൂസിക്കൽ: സിവിലൈസേഷൻ ടു നേഷൻ’(The Great Indian Musical: Civilization to Nation ) എന്നിവ ഇതിന്റെ പ്രധാന ഉദാഹരണങ്ങളാണ്.
അതേസമയം, സ്റ്റുഡിയോ തിയേറ്ററിലും ദ ക്യൂബിലും ഹിന്ദി, ഗുജറാത്തി, മറാത്തി, ബംഗാളി തുടങ്ങിയ നിരവധി ഭാഷകളിൽ നാടകം, സംഗീതം, കോമഡി, നൃത്തം തുടങ്ങിയ ചെറുതും പരീക്ഷണാത്മകവുമായ പരിപാടികൾക്കും വേദിയൊരുങ്ങി.
ആഗോള വേദികളിലെ ശ്രദ്ധേയ പരിപാടികൾ മുംബൈയിലേക്ക്
ലോകത്തിലെ പ്രമുഖ വേദികളിൽ ശ്രദ്ധ നേടിയ നിരവധി അന്താരാഷ്ട്ര ഷോകൾ ഇന്ത്യൻ പ്രേക്ഷകർക്ക് മുംബൈയിൽ നേരിട്ട് ആസ്വദിക്കാനുള്ള അവസരവും NMACC ഒരുക്കി. ‘ദ സൗണ്ട് ഓഫ് മ്യൂസിക്’, ‘വെസ്റ്റ് സൈഡ് സ്റ്റോറി’, ‘MAMMA MIA!’, ‘ദ ഫാന്റം ഓഫ് ദ ഓപ്പറ’, ‘ (The Sound of Music, MAMMA MIA!, The Phantom of the Opera, The Nutcracker on Ice, and most recently, Wicked The Musical ) തുടങ്ങിയ അന്താരാഷ്ട്ര ഷോകൾ NMACC യിലെത്തി.
ഇന്ത്യയിലെ ഏറ്റവും മികച്ചത് ലോകത്തിന് മുന്നിലെത്തിക്കുകയും ലോകത്തിലെ ഏറ്റവും മികച്ചത് ഇന്ത്യയിലേക്ക് കൊണ്ടുവരികയും ചെയ്യുക എന്ന NMACC സ്ഥാപക നിത അംബാനി തുടക്കത്തിൽ മുന്നോട്ടുവച്ച ആശയത്തിന്റെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ.

വൈവിധ്യമാർന്ന കലാപ്രകടനങ്ങൾക്ക് വിപുലമായ സൗകര്യങ്ങൾ
സംസ്കാരിക പരിപാടികൾക്ക് വേദിയൊരുക്കുന്നതിൽ NMACCയുടെ അടിസ്ഥാന സൗകര്യങ്ങൾക്കും പ്രധാന പങ്കുണ്ട്. 2,000 സീറ്റുകളുള്ള ഗ്രാൻഡ് തിയേറ്റർ, 198 സീറ്റുകളുള്ള സ്റ്റുഡിയോ തിയേറ്റർ, 80 സീറ്റുകളുള്ള ദ ക്യൂബ്, നാല് നിലകളുള്ള ആർട്ട് ഹൗസ് എന്നിവയാണ് പ്രധാന സൗകര്യങ്ങൾ.
വമ്പൻ മ്യൂസിക്കലുകളും നാടകങ്ങളും മുതൽ ചെറുകിട പരീക്ഷണാത്മക പരിപാടികളും ദൃശ്യകലാ പ്രദർശനങ്ങളും വരെ വ്യത്യസ്ത കലാരൂപങ്ങൾക്കായി വർഷം മുഴുവൻ ഉപയോഗിക്കാവുന്ന വിവിധ വേദികൾ ഇവിടെ സജ്ജമാണ്.
കല തിയേറ്ററിലും ഗാലറിയിലും മാത്രം ഒതുങ്ങുന്നില്ല
NMACCയിലെ കലാപ്രകടനങ്ങൾ തിയേറ്ററുകളിലും ഗാലറികളിലും മാത്രം പരിമിതപ്പെടുന്നില്ല. സെന്ററിന്റെ പൊതുഇടങ്ങളിൽ 56 അടി ഉയരമുള്ള കമൽ കുഞ്ച്, ചിലങ്കകൾ ഉപയോഗിച്ച് ഒരുക്കിയ മുംബൈ സ്കൈലൈൻ, ജാപ്പനീസ് കലാകാരി യയോയി കുസാമയുടെ ‘Clouds’ തുടങ്ങിയ കലാസൃഷ്ടികളും ശ്രദ്ധേയമാണ്.
ഇതിനൊപ്പം റിലയൻസ് ഫൗണ്ടേഷന്റെ ‘സ്വദേശ്’ ഇന്ത്യൻ കരകൗശലവിദ്യയും പരമ്പരാഗത ശിൽപകലകളും അവതരിപ്പിക്കുന്നു. ആധുനികവും ആഗോളവുമായ കലാരൂപങ്ങൾക്കൊപ്പം ഇന്ത്യൻ പാരമ്പര്യ കരകൗശലത്തിനും ഇതിലൂടെ പ്രത്യേക ഇടം ലഭിക്കുന്നു.

ആഗോള സാംസ്കാരിക വേദിയിലേക്കും NMACC
NMACCയുടെ പ്രവർത്തനങ്ങൾ ഇപ്പോൾ മുംബൈയ്ക്ക് പുറത്തേക്കും വ്യാപിക്കുകയാണ്. 61-ാമത് വെനീസ് ബിന്നാലെയിലെ ഇന്ത്യ പവിലിയന്റെ അവതരണത്തിൽ NMACCയുടെ പങ്കാളിത്തവും ഇന്ത്യൻ കലയെ ആഗോള വേദിയിലെത്തിക്കാനുള്ള ഈ ശ്രമത്തിന്റെ ഭാഗമാണ്.
നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ ‘ദ ഗ്രേറ്റ് ഇന്ത്യൻ മ്യൂസിക്കൽ’വീണ്ടും അരങ്ങിലെത്തുന്നതിന് പുറമെ, ഓസ്കർ നാമനിർദ്ദേശം ലഭിച്ച സംഗീതസംവിധായകൻ മാക്സ് റിച്ചറിന്റെ ഇന്ത്യയിലെ ആദ്യ അവതരണം എന്നിവയും നിർദേശിച്ചിട്ടുള്ള പരിപാടികളിൽ ഉൾപ്പെടുന്നു.
മൂന്ന് വർഷത്തെ ഈ കണക്കുകൾ പരിപാടികളുടെ എണ്ണം മാത്രമല്ല വ്യക്തമാക്കുന്നത്. ഇന്ത്യയിൽ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് സ്ഥിരമായ ഒരു വലിയ വേദി രൂപപ്പെട്ടുവെന്നതും ഇവ സൂചിപ്പിക്കുന്നു. ഇന്ത്യൻ പാരമ്പര്യം, സമകാലിക കല, ലോകത്തിലെ പ്രമുഖ കലാപ്രകടനങ്ങൾ എന്നിവ ഒരേ സാംസ്കാരിക വേദിയിൽ സംഗമിക്കുന്ന ഇടമായി NMACC മാറിയിരിക്കുകയാണ്.