എൽ.ഡി.എഫിൽ പ്രതിപക്ഷ ഉപനേതാവ് വിവാദം; സിപിഐക്കെതിരെ ശിവൻകുട്ടി

എൽ.ഡി.എഫിൽ പ്രതിപക്ഷ ഉപനേതാവ് വിവാദം; സിപിഐക്കെതിരെ ശിവൻകുട്ടി

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള വിവാദം എൽഡിഎഫിൽ പുതിയ തർക്കത്തിന് വഴിയൊരുക്കുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ സിപിഐ മുഖപത്രമായ ജനയുഗത്തിൽ സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് സിപിഐക്കെതിരെ മുൻ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തിയത്.

പിണറായി വിജയൻ സ്വീകരിച്ച നിലപാട് മുന്നണി മര്യാദയുടെ ലംഘനമാണെന്നായിരുന്നു സത്യൻ മൊകേരിയുടെ വിമർശനം. മുന്നണി രാഷ്ട്രീയത്തിൽ പാലിക്കേണ്ട ധാർമികത ഉയർത്തിപ്പിടിച്ചില്ലെന്നും, ‘താൻ തീരുമാനിക്കും, എല്ലാം താനാണ്’ എന്ന ഭാവം മുന്നണിക്ക് ഗുണകരമല്ലെന്നും ജനയുഗത്തിലെ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

ഇതിന് പിന്നാലെയാണ് സിപിഐയുടെ നിലപാടിനെതിരെ വി. ശിവൻകുട്ടി തുറന്നടിച്ചത്. പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസം എൽഡിഎഫിനുള്ളിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.