പാവറട്ടിയിൽ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി; മകൻ പൊലീസ് കസ്റ്റഡിയിൽ

പാവറട്ടിയിൽ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി; മകൻ പൊലീസ് കസ്റ്റഡിയിൽ

തൃശൂർ: പാവറട്ടിയിൽ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. തരകൻ കോഴിപ്പറമ്പിൽ ചെറിയാന്റെ ഭാര്യ ഡോളി (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബെൻഹർ (45) പൊലീസ് കസ്റ്റഡിയിലാണ്.

ഇന്ന് രാവിലെ 10.30ഓടെയാണ് ബെൻഹർ അമ്മയെ വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഡോളിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബെൻഹർ നേരത്തെ ലഹരിക്ക് അടിമയായിരുന്നെന്നും പിന്നീട് ഡി-അഡിക്ഷൻ സെന്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്നതായും നാട്ടുകാർ പറഞ്ഞു. ഏറെ നാളായി മാനസിക സമ്മർദത്തിനുള്ള മരുന്ന് കഴിച്ചിരുന്നതായും മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചു.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.