നിയമലംഘന കാർ യാത്ര വിവാദത്തിൽ; പിഴവ് സമ്മതിച്ച് സി.ആർ. മഹേഷ്

നിയമലംഘന കാർ യാത്ര വിവാദത്തിൽ; പിഴവ് സമ്മതിച്ച് സി.ആർ. മഹേഷ്

കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ജെയ്സൺ ജെയിംസും കരുനാഗപ്പള്ളി എം.എൽ.എ സി.ആർ. മഹേഷും നിയമം ലംഘിച്ച് നടത്തിയ കാർ യാത്ര വിവാദത്തിൽ. സംഭവം വാർത്തയായതിന് പിന്നാലെ തന്റെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചതായി സമ്മതിച്ച് സി.ആർ. മഹേഷ് എം.എൽ.എ ഫേസ്ബുക്കിൽ കുറിപ്പിട്ടു.

നിയമലംഘനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് ശരിയല്ലെന്ന് മന്ത്രി ഒ.ജെ. ജനീഷ് പ്രതികരിച്ചു. പേഴ്സണൽ സ്റ്റാഫ് അംഗമാണെന്നത് വിഷയത്തിൽ വ്യത്യാസമുണ്ടാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ ജെയ്സൺ ജെയിംസ് തന്നെയാണ് നിയമലംഘനവുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. സംഭവം വിവാദമായതോടെയാണ് എം.എൽ.എയും മന്ത്രിയും പ്രതികരണവുമായി രംഗത്തെത്തിയത്.