കേരളം എന്ന പേര് ഔദ്യോഗികമായി; സംസ്ഥാന പുനർനാമകരണ ബിൽ ലോക്സഭ പാസാക്കി

കേരളം എന്ന പേര് ഔദ്യോഗികമായി; സംസ്ഥാന പുനർനാമകരണ ബിൽ ലോക്സഭ പാസാക്കി

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെയാണ് യാതൊരു ചർച്ചയും കൂടാതെ ബിൽ പാസാക്കിയത്.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അവതരിപ്പിച്ച ബില്ലിന്മേലുള്ള നടപടിക്രമങ്ങൾ വെറും ആറ് മിനിറ്റിനുള്ളിൽ പൂർത്തിയാക്കി. കഴിഞ്ഞ ദിവസം ബിൽ ലോക്സഭയിൽ അവതരിപ്പിച്ചിരുന്നെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടർന്ന് അന്നുതന്നെ പാസാക്കാനുള്ള സർക്കാർ നീക്കം വിജയിച്ചിരുന്നില്ല.

തുടർന്ന് ഇന്ന് രാവിലെ പുറത്തിറക്കിയ പുതുക്കിയ കാര്യപരിപാടി പട്ടികയിൽ ഉൾപ്പെടുത്തിയാണ് ബിൽ വീണ്ടും പരിഗണനയ്ക്ക് എടുത്തത്. ഇതിന് പിന്നാലെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ബിൽ പാസാക്കുകയായിരുന്നു.