ശബരിമല യുവതീ പ്രവേശനം; വിധി ഒക്ടോബറിൽ ഉണ്ടായേക്കും

ശബരിമല യുവതീ പ്രവേശനം; വിധി ഒക്ടോബറിൽ ഉണ്ടായേക്കും

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജിയിൽ ഒക്ടോബറിൽ വിധി പറയാൻ സാധ്യത. ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റേതാകും നിർണായക വിധി.

ബോധ് ഗയ കേസ് പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം സംബന്ധിച്ച് സൂചന നൽകിയത്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടുന്ന റഫറൻസിലാണ് ഒമ്പതംഗ ഭരണഘടനാ ബെഞ്ച് വാദം കേട്ടത്.

വിധി പുറത്തുവരുന്നതോടെ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഏറെക്കാലമായി തുടരുന്ന നിയമപോരാട്ടത്തിൽ നിർണായക തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.