തായ്ക്വോണ്ടോ മത്സരത്തിനിടെ പ്ലസ് ടു വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; വെന്റിലേറ്ററിൽ

തായ്ക്വോണ്ടോ മത്സരത്തിനിടെ പ്ലസ് ടു വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; വെന്റിലേറ്ററിൽ

കൊച്ചി: സി.ബി.എസ്ഇ സൗത്ത് സോൺ തായ്ക്വോണ്ടോ മത്സരത്തിനിടെ പ്ലസ് ടു വിദ്യാർത്ഥിക്ക് തലയ്ക്ക് ഗുരുതര പരിക്ക്. തൃശൂർ പെരുമ്പിലാവ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. മഹാരാഷ്ട്രയിൽ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ എയർലിഫ്റ്റ് ചെയ്ത് കൊച്ചിയിലെത്തിക്കുകയായിരുന്നു. നിലവിൽ കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.

മത്സരത്തിനിടെ ഫൗൾ ഉണ്ടായിട്ടും റഫറി ഇടപെട്ടില്ലെന്നാണ് വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കുടുംബം സിബിഎസ്ഇ ചെയർമാന് പരാതി നൽകി. റഫറിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്നും കുടുംബം പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.