കേന്ദ്ര ആഭ്യന്ത്രര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

കേന്ദ്ര ആഭ്യന്ത്രര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഇന്നലെയായിരുന്നു കൂടിക്കാഴ്ച.

അഹമ്മദാബാദ് ലുലു മാൾ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തന പുരോഗതി യൂസഫലി അമിത് ഷായ്ക്ക് വിശദീകരിച്ചു നൽകി. അഹമ്മദാബാദിലെ ചാന്ദ് ഖെഡയിലാണ് നാലായിരം കോടി രൂപ നിക്ഷേപത്തിൽ ഷോപ്പിംഗ് മാൾ, പഞ്ചനക്ഷത്ര ഹോട്ടൽ, സർവീസ് അപ്പാർട്ട്മെൻ്റ് പദ്ധതി വരുന്നത്. സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ സഹകരണവും പിന്തുണയും കൂടിക്കാഴ്‌ചയിൽ മന്ത്രി ഉറപ്പ് നൽകി.

ലുലു ഇൻ്റർനാഷണൽ ഹോൾഡിംഗ്സ് ചീഫ് ഓപ്പറേഷൻസ് ഓഫിസർ ഏ.വി. ആനന്ദ് റാമും സംബന്ധിച്ചു.