കൈനിറയെ ഓണ സമ്മാനങ്ങളുമായി ലുലു സൗഭാ​ഗ്യോത്സവം; ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നത് 20 കിയാ സിറോസ് കാറുകളും സമ്മാനങ്ങളും

കൈനിറയെ ഓണ സമ്മാനങ്ങളുമായി ലുലു സൗഭാ​ഗ്യോത്സവം; ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നത് 20 കിയാ സിറോസ് കാറുകളും സമ്മാനങ്ങളും
  • ഓണപ്പകിട്ടാർന്ന് വിളമ്പരാഘോഷം

കോഴിക്കോട്: ഏറ്റവും മികച്ച വിലയിൽ ഷോപ്പിങ്ങും കൈനിറയെ സമ്മാനങ്ങളും നേടാൻ അവസരമൊരുക്കി ലുലു സൗഭാ​ഗ്യോത്സവത്തിന് ലുലുമാളിൽ തുടക്കമായി. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്ട് , ലുലു ഫാഷൻ, സെലിബ്രേറ്റ് സ്റ്റോറുകൾ, ലുലു ഡെയ്ലി എന്നിവിടങ്ങളിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നവർക്ക് ബമ്പർ സമ്മാനങ്ങളും ഒട്ടനവധി ആകർഷകമായ സമ്മാനങ്ങളും നേടാനുള്ള അവസരം ഒരുങ്ങും.

ഭാ​ഗ്യശാലികൾക്ക് 20 കിയ സിറോസ് കാറുകൾ ഗ്രാൻഡ് ബമ്പർ സമ്മാനമായി നൽകുന്നതോടൊപ്പം സ്വർണനാണയങ്ങൾ,എൽ.ഇ.ഡി ടി.വികൾ,സ്മാർട്ട്ഫോണുകൾ, ഗിഫ്റ്റ് കാർഡുകൾ, ട്രോളി ഫ്രീ ഷോപ്പിംഗ്, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ തുടങ്ങി നിരവധി സമ്മാനങ്ങളും നേടാൻ ഓണക്കാല ഷോപ്പിങ്ങിലൂടെ സാധിക്കും. നിത്യോപയോ​ഗ സാധനങ്ങൾ, ​ഗ്രോസറി ഉത്പ്പന്നങ്ങൾ, പഴം, പച്ചക്കറി അടക്കം വിലക്കുറവിൽ ലുലു ഹൈപ്പർമാർക്കറ്റിൽ ഒരുങ്ങുന്നു. മുതിർന്നവരുടെ മുതൽ കുട്ടികളുടെ വരെ ഉൾപ്പെടുന്ന വിവിധ ബ്രാൻഡുകളുടെ വസ്ത്രശേഖരവുമായി ലുലു ഫാഷൻ സ്റ്റോറിലും ഓണം സെയിൽ തുടങ്ങി. ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും ​ഗൃഹോപകരണങ്ങൾക്കും, മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവയ്ക്കും വിലക്കുറവാണ് ലുലു കണക്ടിൽ ഒരുക്കുന്നത്. കല്യാണപ്പുടവയും ഓണക്കോടിയുമടക്കം വാങ്ങുവാൻ മികവുറ്റ ഷോപ്പിങ്ങ് അവസരമൊരുക്കി ലുലു സെലിബ്രേറ്റും ഓണക്കാല കളക്ഷനുമായി സൗഭാ​ഗ്യോത്സവത്തിന്റെ ഭാ​ഗമാണ്.

കോഴിക്കോട് ലുലുമാളിൽ സൗഭാ​ഗ്യോത്സവത്തിന്റെ വിളംബരാഘോഷം വിപുലമായി നടന്നു. ചെണ്ടമേളങ്ങളുടേയും, വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെ മാവേലിയും എഴുന്നള്ളിയാണ് സൗഭാ​ഗ്യോത്സവത്തിന്റെ വിളമ്പരാഘോഷം നടന്നത്. ചടങ്ങിൽ കോഴിക്കോട് ലുലു റീജിയണൽ ഡയറക്ടർ ഷെരീഫ് മാട്ടിൽ ,റീജണൽ മാനേജർ ഷെരീഫ് സെയ്ദു, മാൾ മാനേജർ അരുൺദാസ്, ബയിങ് മാനേജർ പ്രദീപ്‌ എന്നിവർ പങ്കെടുത്തു.

പടം അടിക്കുറിപ്പ്:- കോഴിക്കോട് ലുലുമാളിൽ തുടക്കമിട്ട ലുലു സൗഭാ​ഗ്യോത്സവത്തിന്റെ വിളമ്പരാഘോഷം വിപുലമായി അരങ്ങേറിയപ്പോൾ. കോഴിക്കോട് ലുലു റീജിയണൽ ഡയറക്ടർ ഷെരീഫ് മാട്ടിൽ, റീജണൽ മാനേജർ ഷെരീഫ് സെയ്ദു, മാൾ മാനേജർ അരുൺദാസ്, ബയിങ് മാനേജർ പ്രദീപ്‌ എന്നിവർ സമീപം.