കനത്ത മഴ; ആറന്മുള വള്ളസദ്യ മാറ്റിവച്ചു

കനത്ത മഴ; ആറന്മുള വള്ളസദ്യ മാറ്റിവച്ചു

പത്തനംതിട്ട : കനത്ത മഴയെ തുടർന്ന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ മാറ്റിവച്ചു. നാളെയും മറ്റന്നാളുമായി നടത്താനിരുന്ന വള്ളസദ്യയാണ് ഒഴിവാക്കിയത്. കെഎസ്ആർടിയിസുടെ ബജറ്റ് ടൂറിസത്തിന്റെ ഭാ​ഗമായുള്ള വള്ളസദ്യകളും ഒഴിവാക്കി.

വള്ളസദ്യ ബുക്ക് ചെയ്തവർക്കുള്ള പകരം തീയതി പിന്നീട് അറിയിക്കും. കനത്ത മഴയെ തുടർന്ന് പത്തനംതിട്ടയിൽ മിന്നൽ പ്രളയമുണ്ടായതിനാൽ ജാ​ഗ്രതയുടെ ഭാ​ഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.