കൊച്ചി: ഓണക്കാലത്തെ ഷോപ്പിംഗ് കൂടുതൽ ആഘോഷമാക്കാൻ ലുലു കണക്ടിൽ ആകർഷകമായ ഓഫറുകളും സമ്മാനങ്ങളും ഒരുക്കി ഓണം വിൽപ്പന തുടങ്ങി. മികച്ച വിലക്കിഴിവുകൾ, എക്സ്ചേഞ്ച് ഓഫറുകൾ, സമ്മാനങ്ങൾ എന്നിവയ്ക്കു പുറമേ ലുലു കണക്ട് ആദ്യമായി അവതരിപ്പിക്കുന്ന ‘ഡിജിറ്റൽ സദ്യ’ എന്ന ആശയവും ഓണക്കാല വിൽപ്പനയിലെ പ്രത്യേകതയാണ്.
ആറ് ഇനം ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ ഉൾപ്പെടുന്ന 43,499 രൂപ വിലവരുന്ന മിനി ടെക് സദ്യ 24,999 യ്ക്കും, 20 ഇനങ്ങളുള്ള 96,999 രൂപ വിലവരുന്ന ഫാമിലി ടെക്സദ്യ 49,999 രൂപയ്ക്കും, 43 ഇഞ്ച് എൽ.ഇ.ഡി ടി.വി ഉൾപ്പെടെ പ്രീമിയം ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ അടങ്ങിയ 1,65,499 രൂപയുടെ ഗ്രാൻഡ് ടെക്സദ്യ 99,999 രൂപയ്ക്കും ലഭിക്കുന്ന തരത്തിൽ പ്രത്യേക ടെക് പാക്കേജുകളായിട്ടാണ് ഡിജിറ്റൽ സദ്യ അവതരിപ്പിച്ചിരിക്കുന്നത്.
സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് ടി.വികൾ, ഹോം അപ്ലയൻസുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് ഓണക്കാല പ്രത്യേക വിലക്കിഴിവുകളും ലഭ്യമാണ്. പഴയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കൈമാറി പുതിയവ സ്വന്തമാക്കാൻ ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
ഓണം ക്യാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ പരസ്യചിത്രവും ഇതിനോടകം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ശബരീഷ് വർമ്മ, ദേവരാജ്, റ്റിസ്, ‘ബാലൻ’ സിനിമയിലൂടെ ശ്രദ്ധേയയായ ജോളി (അമ്മാമ) എന്നിവരെ അണിനിരത്തിയ പരസ്യം ‘മലയാളി കണക്ട് ആകുന്നു ലുലുവിനൊപ്പം’ എന്ന പ്രമേയത്തിലാണ് ഒരുക്കിയിരിക്കുന്നത്.
ലുലുവിന്റെ ‘സൗഭാഗ്യോത്സവം’ ക്യാമ്പയിന്റെ ഭാഗമായി ലുലു കണക്ട്, ലുലു ഫാഷൻ, ലുലു ഹൈപ്പർമാർക്കറ്റ്, സെലിബ്രേറ്റ് സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നവർക്ക് ബമ്പർ സമ്മാനങ്ങൾ നേടാനുള്ള അവസരവും ഒരുക്കിയിരിക്കുന്നത്. 20 കിയ സിറോസ് കാറുകൾ ഗ്രാൻഡ് ബമ്പർ സമ്മാനമായി നൽകുന്നതോടൊപ്പം ട്രോളി ഫ്രീ ഷോപ്പിംഗ്, എൽ.ഇ.ഡി ടി.വികൾ, സ്മാർട്ട്ഫോണുകൾ, സ്വർണനാണയങ്ങൾ, ഗിഫ്റ്റ് കാർഡുകൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ തുടങ്ങി നിരവധി സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നു.
മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉപഭോക്താക്കളുടെ ജീവിതശൈലിയും ആവശ്യങ്ങളും കണക്ട് ചെയ്യുന്ന ഓഫറുകളും ടെക് പാക്കേജുകളും സമ്മാന പദ്ധതികളുമാണ് ഇത്തവണത്തെ ലുലു കണക്റ്റിൽ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഓണക്കാലത്ത് മികച്ച സാങ്കേതികവിദ്യയും മികച്ച മൂല്യവും ഒരുമിച്ച് ഉപഭോക്താക്കൾക്ക് സമ്മാനിക്കുകയെന്നതാണ് ഇത്തവണത്തെ ക്യാമ്പയിന്റെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.
കൊച്ചി ലുലു മാളിൽ നടന്ന ചടങ്ങിൽ അതിഥികൾക്കും ബ്രാൻഡ് പ്രതിനിധികൾക്കുമൊപ്പം ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ആൻഡ് സി.ഇ.ഒ. എം.എനിഷാദ് , പ്രൊജക്റ്റ് ഡയറക്ടർ ബാബു വർഗീസ് , മാൾസ് ഡയറക്ടർ ഷിബു ഫിലിപ് , ലുലു കൊച്ചി ഡയറക്ടർ സാദിഖ് കാസ്സിം, റീജണൽ ഡയറക്ടർ സുധീഷ് ചേരിയിൽ, കൊച്ചി ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനാടത്ത്, ലുലു കണക്ട് സെൻട്രൽ ബെയിങ് മാനേജർ പ്രിൻസ് ഫിലിപ്സ് എന്നിവർ സംബന്ധിച്ചു.
പടം അടിക്കുറിപ്പ് :
ലുലു കണക്ട് ഓണം ക്യാമ്പയിന്റെ ഭാഗമായി അവതരിപ്പിച്ച മലയാളി ഇനി കണക്ട് ആകുമെന്ന ലോഗോ പ്രകാശനം സിനിമ താരങ്ങളായ രാജിക , ടെസ് ,ദേവരാജ് , ശബരീഷ് വർമ , ലുലു ഇന്ത്യ സി.ഇ.ഒ ആൻഡ് ഡയറക്ടർ എം.എ നിഷാദ്, ബാബു വർഗീസ് , സാദിഖ് കാസിം, സുധീഷ് ചെറിയിൽ, ഷിബു ഫിലിപ് എന്നിവർ ചേർന്ന് നിർവഹിച്ചപ്പോൾ.