കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിൽ ആഭ്യന്തര വകുപ്പ് പരിശോധിച്ച് നടപടിയെടുക്കും: മുഖ്യമന്ത്രി വി.ഡി സതീശൻ

കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിൽ ആഭ്യന്തര വകുപ്പ് പരിശോധിച്ച് നടപടിയെടുക്കും: മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം:ഡൽഹിയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ആഭ്യന്തര വകുപ്പ് പരിശോധിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വിഡി സതീശൻ. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ബോർഡിൽ ഹൈക്കോടതിയിലെ കേസ് തള്ളണമെന്ന ആവശ്യമാണ് അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എൽഡിഎഫ് സർക്കാർ വഖഫ് ബോർഡ് രൂപീകരണം മനഃപൂർവം വൈകിപ്പിക്കുകയായിരുന്നു.

നേരത്തെ തന്നെ ബോർഡ് രൂപീകരിച്ചിരുന്നെങ്കിൽ പുതിയ വ്യവസ്ഥ ബാധകമായിരുന്നില്ല. പ്രതിപക്ഷ അംഗങ്ങളെ ബോർഡിൽ നിന്ന് ഒഴിവാക്കാൻ വേണ്ടിയാണ് കഴിഞ്ഞ സർക്കാർ രൂപീകരണം വൈകിപ്പിച്ചതെന്നും അന്ന് രൂപീകരിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രശ്നങൾ ഒഴിവാക്കാമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സ്ത്രീ വിരുദ്ധ പരാമർശം എന്ന ആരോപണത്തിലും മുഖ്യമന്ത്രി വ്യക്തത വരുത്തി. മകൾക്ക് എന്നല്ല, മക്കൾക്കും മകന്റെ ഭാര്യക്കും ഭക്ഷണമുണ്ടക്കുന്ന രീതി

പകർന്നു കൊടുക്കണം എന്നാണ് പറഞ്ഞതെന്നും സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നും ഇല്ലാത്ത കാര്യം പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.