പാറ്റക്കൂട്ടത്തിന് മുന്നിൽ മുട്ട് മടക്കി കേന്ദ്രം; ​ധർ​മ്മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​ച്ചു

പാറ്റക്കൂട്ടത്തിന് മുന്നിൽ മുട്ട് മടക്കി കേന്ദ്രം; ​ധർ​മ്മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ചാ വി​ഷ​യ​ത്തി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​ച്ചു. രാ​ജി​ക്ക​ത്ത് അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് അ​യ​ച്ചു​ന​ൽ​കി. സി​ജെ​പി​യും കേ​ന്ദ്ര സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം വ​ട്ട ച​ർ​ച്ച​യ്ക്ക് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​മ്പാ​ണ് എ​ക്സ് ഹാ​ൻ​ഡി​ലി​ലൂ​ടെ അ​ദ്ദേ​ഹം രാ​ജി വി​വ​രം ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ട​ത്.

ഡ​ൽ​ഹി​യി​ലെ ജ​ന്ത​ർ​മ​ന്ത​റി​ൽ ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി സ​മ​രം ന​ട​ത്തി​വ​രു​ന്ന പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ഏ​റ്റ​വും പ്ര​ധാ​ന ആ​വ​ശ്യ​മാ​യി​രു​ന്നു പ്ര​ധാ​ന്‍റെ രാ​ജി. സ​ർ​ക്കാ​ർ ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​നെ പു​റ​ത്താ​ക്കാ​ൻ ത​യാ​റാ​കാ​തെ ഒ​രു ച​ർ​ച്ച​യ്ക്കു​മി​ല്ലെ​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ സി​ജെ​പി വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

മ​ന്ത്രി രാ​ജി വെ​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും ആ​വ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് ഒ​ര​ടി പോ​ലും പി​ന്നോ​ക്ക​മി​ല്ലെ​ന്നും സ​മ​ര​ക്കാ​ർ ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​തി​നു​പു​റ​മേ നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് രാ​ജ്യ​വ്യാ​പ​ക​മാ​യി മെ​ഴു​കു​തി​രി ക​ത്തി​ച്ച് മാ​ർ​ച്ചും 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ച് പു​ന​രാ​രം​ഭി​ക്കു​മെ​ന്നും സി​ജെ​പി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​സു​പ്ര​ധാ​ന തീ​രു​മാ​നം വ​ന്നി​രി​ക്കു​ന്ന​ത്. അ​വ​സാ​ന നി​മി​ഷ​വും ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​നെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന് മ​റ്റൊ​രു വ​കു​പ്പി​ലേ​ക്ക് മാ​റ്റാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​ധാ​ൻ പു​റ​ത്തു​പോ​കാ​തെ പി​ന്നോ​ട്ട് പോ​കി​ല്ലെ​ന്ന് സ​മ​ര​ക്കാ​രും നി​ല​പാ​ടെ​ടു​ത്ത​തോ​ടെ സ​ർ​ക്കാ​രി​ന് ഒ​ടു​വി​ൽ വ​ഴ​ങ്ങേ​ണ്ടി വ​രി​ക​യാ​യി​രു​ന്നു.