പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർക്ക് പ്രാർഥനാനിർഭര യാത്രാമൊഴി; പതിനായിരങ്ങൾ ഒഴുകിയെത്തി

പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർക്ക് പ്രാർഥനാനിർഭര യാത്രാമൊഴി; പതിനായിരങ്ങൾ ഒഴുകിയെത്തി

മലപ്പുറം: അന്തരിച്ച പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറൽ സെക്രട്ടറിയുമായ പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർക്ക് പതിനായിരങ്ങളുടെ കണ്ണീരാഞ്ജലി. തിരൂർക്കാട് മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ രാവിലെ മയ്യിത്ത് ഖബറടക്കി.

വൻജനത്തിരക്ക് കാരണം 70 തവണ മയ്യിത്ത് നമസ്‌കാരം നടത്തി. ആദ്യ നമസ്‌കാരത്തിന് സാദിഖലി തങ്ങൾ നേതൃത്വം നൽകി. തുടർന്ന് സമസ്ത അധ്യക്ഷൻ ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ പണ്ഡിതന്മാർ വിവിധ ഘട്ടങ്ങളിലെ നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകി.

പ്രിയ ഗുരുനാഥനെ അവസാനമായി ഒരുനോക്ക് കാണാൻ പതിനായിരക്കണക്കിന് വിശ്വാസികളും ശിഷ്യരും അനുയായികളും വിവിധ മത-രാഷ്ട്രീയ സംഘടനാ നേതാക്കളും തിരൂർക്കാട്ടേക്ക് ഒഴുകിയെത്തി.