തിരുവനന്തപുരം ലുലുമാളിൽ ഡി.സി. ബുക്സിന്റെ പുതിയ പുസ്തകശാല മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ലുലുമാളിൽ ഡി.സി. ബുക്സിന്റെ പുതിയ പുസ്തകശാല മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം:ലുലുമാളിലെ ഡി.സി. ബുക്സിന്റെ പുതിയ പുസ്തകശാല പ്രവർത്തനം ആരംഭിച്ചു. ലുലുമാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പുസ്തകശാലയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.


​ചടങ്ങിൽ പ്രമുഖ എഴുത്തുകാരൻ സക്കറിയ ആദ്യ പുസ്തക വിൽപ്പന നിർവ്വഹിച്ചു. ഉദ്ഘാടനത്തിന് ശേഷം ചടങ്ങിൽ സംബന്ധിച്ച വായനക്കാരുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ സംവദിച്ചു. രവി ഡി സി, ജനറൽ മനേജർ (വില്പന വിഭാഗം) രാജ് മോഹൻ കെ ആർ, സിദ്ധാർത്ഥ് ഡി സി, ഗോവിന്ദ് ഡി സി, ലുലുഗ്രൂപ്പ് ഡയറക്ടർ ജോയ് ഷഡാനന്ദൻ, റീജണൽ ഡയറക്ടർ രാജേഷ് ഇ വി, ലുലുമാൾ ജനറൽ മാനേജർ ശ്രീലേഷ് ശശിധരൻ, മാൾ മാനേജർ അഖിൽ കെ ബെന്നി എന്നിവർ സന്നിഹിതരായിരുന്നു.