ജന്തർ മന്തർ സമരത്തിന് പിന്തുണ; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിപക്ഷ മാർച്ച്, നേതാക്കളെ കസ്റ്റഡിയിലെടുത്തു

ജന്തർ മന്തർ സമരത്തിന് പിന്തുണ; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിപക്ഷ മാർച്ച്, നേതാക്കളെ കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: ജന്തർ മന്തറിൽ നടക്കുന്ന സിജെപി നേതൃത്വത്തിലുള്ള വിദ്യാർഥി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി എന്നിവരും മാർച്ചിൽ പങ്കെടുത്തു. പ്രതിഷേധം തടയാൻ സുരക്ഷ ശക്തമാക്കിയ പൊലീസ്, പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള നീക്കം തടഞ്ഞു.

കേരളത്തിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രി പി.സി. വിഷ്ണുനാഥ് ഉൾപ്പെടെയുള്ള നേതാക്കളും എംപിമാരും പ്രതിഷേധത്തിൽ പങ്കെടുത്തു.

മാർച്ചിനിടെ പ്രതിഷേധത്തിൽ പങ്കെടുത്ത രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നിരവധി പ്രതിപക്ഷ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പി.സി. വിഷ്ണുനാഥും കസ്റ്റഡിയിലായ നേതാക്കളിൽ ഉൾപ്പെട്ടിട്ടുണ്ട്.വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾക്കെതിരെ നടക്കുന്ന സമരത്തിന് പ്രതിപക്ഷത്തിന്റെ പിന്തുണയോടെ പ്രതിഷേധം കൂടുതൽ ശക്തമാകുന്ന സാഹചര്യമാണ് ദേശീയ തലസ്ഥാനത്ത് രൂപപ്പെട്ടിരിക്കുന്നത്.