കൈക്കൂലി ചോദിക്കുന്നവരോട് ധൈര്യമായി പറഞ്ഞോ തമിഴ്നാട് സി.എം എന്റെ മകൻ, എന്റെ അണ്ണൻ, എന്റെ വിജയിയെന്ന്; സിനിമ സ്റ്റൈൽ പ്രസം​ഗവുമായി തമിഴ്നാട് മുതമലച്ചർ വിജയ് കരൂരിൽ

കൈക്കൂലി ചോദിക്കുന്നവരോട് ധൈര്യമായി പറഞ്ഞോ തമിഴ്നാട് സി.എം എന്റെ മകൻ, എന്റെ അണ്ണൻ, എന്റെ വിജയിയെന്ന്; സിനിമ സ്റ്റൈൽ പ്രസം​ഗവുമായി തമിഴ്നാട് മുതമലച്ചർ വിജയ് കരൂരിൽ

കരൂർ: കൈക്കൂലി ചോദിക്കുന്നവർക്ക് മുന്നറിയിപ്പുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്.
കരൂർ സന്ദർശിച്ച് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുകയും സർക്കാർ ജോലിക്കുള്ള നിയമന ഉത്തരവുകൾ കൈമാറുകയും ചെയ്തു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം സർക്കാരിന്റെ ക്ഷേമപദ്ധതികൾ വിശദീകരിച്ചും പ്രതിപക്ഷമായ ഡിഎംകെയെ വിമർശിച്ചും പ്രസംഗിച്ചു.

കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ വിവാദങ്ങളും തുടരുന്നതിനിടെയാണ് വിജയിയുടെ സന്ദർശനം. ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടി ഡിഎംകെ സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും, അത്തരം നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

പ്രസംഗത്തിൽ ജനക്ഷേമം, യുവാക്കൾക്കുള്ള തൊഴിൽ, വികസന പദ്ധതികൾ എന്നിവയിൽ സർക്കാർ പ്രതിബദ്ധത ആവർത്തിച്ച വിജയ്, രാഷ്ട്രീയ എതിരാളികളുടെ ആരോപണങ്ങൾക്ക് ജനങ്ങളാണ് മറുപടി നൽകുകയെന്ന് പറഞ്ഞു. അതേസമയം, കരൂർ ദുരന്തത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട നിയമനടപടികൾ തുടരുകയാണെന്നും സംഭവത്തിൽ രാഷ്ട്രീയ വിവാദം ഇനിയും ശമിച്ചിട്ടില്ലെന്നും വിലയിരുത്തപ്പെടുന്നു.