ആര്യയുടെ പ്രവൃത്തികള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചു; ആര്യയെ വാഹനത്തില്‍ കയറ്റിയപ്പോള്‍ സ്ത്രീകള്‍ ഉള്‍പ്പെടെ പരസ്യമായി എതിര്‍ത്തു; തുറന്നടിച്ച് വി..ശിവന്‍കുട്ടി

ആര്യയുടെ പ്രവൃത്തികള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചു;  ആര്യയെ വാഹനത്തില്‍ കയറ്റിയപ്പോള്‍ സ്ത്രീകള്‍ ഉള്‍പ്പെടെ പരസ്യമായി എതിര്‍ത്തു;   തുറന്നടിച്ച് വി..ശിവന്‍കുട്ടി

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനെ കടന്നാക്രമിച്ച് മുന്‍മന്ത്രി വി.ശിവന്‍കുട്ടി. ആര്യയുടെ പ്രവൃത്തികള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചുവെന്നും പ്രചാരണത്തിനിടെ ആര്യയെ വാഹനത്തില്‍ കയറ്റിയപ്പോള്‍ സ്ത്രീകള്‍ ഉള്‍പ്പെടെ പരസ്യമായി എതിര്‍പ്പു പ്രകടിപ്പിച്ചുവെന്നും ശിവന്‍കുട്ടി പറഞ്ഞു. മേയര്‍ എന്ന നിലയില്‍ ആര്യയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടായി. കടുത്ത രോഷമാണ് അവര്‍ക്കെതിരെ ഉണ്ടായിരുന്നതെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു.

പരാജയം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റിയിലാണ് ശിവന്‍കുട്ടി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ആര്യയ്ക്കു ചുമതല കൊടുത്തിരുന്ന വാര്‍ഡില്‍ ആയിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചെങ്കിലും 5 വോട്ടിന്റെ ലീഡാണ് ലഭിച്ചതെന്നും ശിവന്‍കുട്ടി കുറ്റപ്പെടുത്തി. തദ്ദേശതിരഞ്ഞെടുപ്പില്‍ വന്‍ പരാജയമുണ്ടായപ്പോള്‍ ആര്യയെ പിന്തുണച്ച് ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു. ആര്യയുടേത് മാതൃകാപരമായ പ്രവര്‍ത്തമായിരുന്നുവെന്നും തോല്‍വി ആര്യയുടെ തലയില്‍ കെട്ടിവയ്‌ക്കേണ്ടെന്നുമാണ് അന്ന് ശിവന്‍കുട്ടി പ്രതികരിച്ചത്.