breaking-news Kerala

രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം തീ​ർ​ക്കാ​ൻ ജീ​വ​ന​ക്കാ​രെ സ്ഥലം മാറ്റുന്നു; പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഭ​ര​ണ​മാ​റ്റ​ത്തി​ന് പി​ന്നാ​ലെ രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം തീ​ർ​ക്കാ​ൻ ജീ​വ​ന​ക്കാ​രെ വ്യാ​പ​ക​മാ​യി സ്ഥ​ലം​മാ​റ്റു​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഇ​റ​ങ്ങി​പ്പോ​ക്ക്. പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന് വി. ​ജോ​യ് ആ​ണ് സ​ഭ​യി​ൽ ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ച​ത്.

ഭ​ര​ണ​മാ​റ്റ​ത്തി​ന് ശേ​ഷം ഒ​രു മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ 33 വ​കു​പ്പു​ക​ളി​ലാ​യി 207 ഉ​ത്ത​ര​വു​ക​ളി​ലൂ​ടെ 310 വ​നി​ത​ക​ൾ അ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രെ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യെ​ന്ന് വി. ​ജോ​യ് ആ​രോ​പി​ച്ചു. ഭ​ര​ണ​ക​ക്ഷി സം​ഘ​ട​നാ നേ​താ​ക്ക​ൾ ലെ​റ്റ​ർ​പാ​ഡി​ൽ എ​ഴു​തി​ക്കൊ​ടു​ക്കു​ന്ന​ത​നു​സ​രി​ച്ചാ​ണ് സ്ഥ​ലം​മാ​റ്റം ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field