;

പൈലറ്റും , എസ്കോർട്ടും വേണ്ട; കറുത്ത കാറ് മാറ്റും; വി.ഡി.എസ് എന്ന സിമ്പിൾ സി.എം

പൈലറ്റും , എസ്കോർട്ടും വേണ്ട; കറുത്ത കാറ് മാറ്റും; വി.ഡി.എസ് എന്ന സിമ്പിൾ സി.എം

രിത്രത്തിലെ ഏറ്റവും വലിയ മാറ്റവുമായി എത്തുകയാണ് വി.ഡി സതീശനെന്ന നിയുക്ത മുഖ്യമന്ത്രി. പരമ്പാരാ​ഗത ശൈലി വിട്ട് സിമ്പിളായൊരു മുഖ്യമന്ത്രിയെ അഞ്ച് വർഷം പ്രതീക്ഷിക്കാം. ആദ്യപടിയായി അദ്ദേഹം നടപ്പിലാക്കിയ ഉത്തരവ് മുഖ്യമന്ത്രിക്കായുള്ള ധൂർത്ത് കുറയ്ക്കുക തന്നെ. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്നത്. ബോംബ് സ്കാഡ്വും എസഡ് കാറ്റ​ഗറിയെ വെല്ലുന്ന സെക്യൂരിറ്റി വളയങ്ങളും ആമ്പുലൻസും ഉൾപ്പടെ 30ലേറെ വാഹന വ്യൂഹമായിരുന്നെങ്കിൽ അവയെല്ലാം ഇനി വേണ്ടെന്ന ഉറച്ച നിലപാട് മുഖ്യമന്ത്രി വി.ഡി സതീശൻ സ്വീകരിച്ചു കഴിഞ്ഞു. സാധാരണക്കാരെ മണിക്കൂറുകളോളം പെരുവഴിയിലാക്കുന്ന വാഹനം തടഞ്ഞുള്ള പരാക്രമണവും ഇനിയില്ല. സാധാരണ പൗരന് സഞ്ചര സ്വാതന്ത്ര്യം അനുവദിച്ചത് പോലെ തന്നെ വി.ഡി.എസ് എന്ന മുഖ്യമന്ത്രിയും കടന്നു പോകും.

കറുത്ത കിയ കാർണിവൽ കാറുകളും മാറ്റാൻ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. ഇനി മുൻ മുഖ്യമന്ത്രി സഞ്ചരിച്ച കാറുകൾ എല്ലാം പോലീസ് സേനയുടെ ഭാ​ഗമായി മാറും. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും സാധാരണക്കാരനെപ്പോലെ, നേരത്തെ സഞ്ചരിച്ചിരുന്ന രീതിയിൽ തനിക്ക് പോയാൽ മതിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ സെഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ കേവലം പൈലറ്റ് വാഹനത്തിൽ ഒതുക്കാനാകില്ലെന്ന് പോലീസ് അറിയിച്ചു. അതിനാൽ എസ്‌കോർട്ട്‌ വാഹനം കൂടി മുഖ്യമന്ത്രിയ്ക്ക് അകമ്പടിയുണ്ടായിരിക്കും.

;