ന്യൂഡൽഹി: കേരള മുഖ്യമന്ത്രിക്കായുള്ള കാത്തിരിപ്പ് നീളുന്നു. ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായില്ല.
മൂന്ന് മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾക്കുശേഷവും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഹൈക്കമാൻഡിനായില്ല. അതേസമയം മുഖ്യമന്ത്രിയെ ഉടൻ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി മാധ്യമങ്ങളോട് പറഞ്ഞു.
ദീർഘമായ ചർച്ചകൾ നടന്നുവെന്നും ദീപദാസ് പറഞ്ഞു. മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ചേർന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കും. എന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ മേയ് 23 വരെ സമയം ഉണ്ടെന്നും ദീപാദാസ് മുൻഷി പറഞ്ഞു.

Leave feedback about this