എയർ ഇന്ത്യ എക്സ് പ്രസ് വിമാനം ഇന്ധനക്ഷാമത്തെത്തുടർന്ന് നിലത്തിറക്കി

എയർ ഇന്ത്യ എക്സ് പ്രസ് വിമാനം ഇന്ധനക്ഷാമത്തെത്തുടർന്ന് നിലത്തിറക്കി

ജയ്പൂർ: ഡൽഹിയിൽ നിന്ന് ഭുവനേശ്വറിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്ധനക്ഷാമത്തെത്തുടർന്ന് ജയ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും യാത്രക്കാർ സുരക്ഷിതരാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഭൂവനേശ്വറിലേക്ക് പോകുകയായിരുന്ന വിമാനമാണ് അടിയന്തരമായി താഴെയിറക്കിയത്. ഇന്ധനക്കുറവാണ് നിലത്തിറക്കാൻ കാരണമായത്. കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. സംഭവത്തിൽ ജി.സി.ഡി.എ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.