തിരുവനന്തപുരം: വയനാട് ടൗൺ ഷിപ്പിലെ വീട്ടിൽപോയി വിള്ളലുണ്ടായെന്ന് ആരോപിക്കപ്പെട്ട ഭാഗം സ്വന്തംനിലയ്ക്ക് പരിശോധിച്ചതിൽ വിശദീകരണവുമായി റവന്യൂമന്ത്രി കെ. രാജൻ. അപകടകരമായ വിധത്തിലുള്ള പ്രചരണം നടക്കുന്ന സമയത്ത് വിഷയത്തിൽ പ്രതികരിക്കണമെന്ന് മാധ്യമങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിശദാംശങ്ങൾ നേരിട്ടറിയാതെ ലഭ്യമായ വിവരങ്ങൾവെച്ച് പ്രതികരിക്കുന്നത് ശരിയല്ല എന്നുള്ളതുകൊണ്ടാണ് വയനാട് ടൗൺഷിപ്പിലേക്ക് പോയതെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.ചൂരൽമലക്കാർക്ക് താൻ മന്ത്രിയല്ലെന്നും വീട്ടുകാരനായിട്ടുള്ള ആളാണെന്നും രാജൻ പറഞ്ഞു. എന്റെ വീട്ടുകാർക്ക് അങ്ങനെ ഒരു വീട് ഏൽപിക്കുമ്പോൾ വിള്ളലുണ്ട് എന്ന ചെറിയ ആശങ്ക പോലും നിലനിൽക്കാൻ പാടില്ലെന്ന് തനിക്കുണ്ടായിരുന്നു. താൻ മേശപ്പുറത്ത് കയറിയത് തെറ്റാണെന്ന് പറയുന്നവരോട്, എന്റെ നാടിന്റെ അഭിമാനം കാക്കാൻ ഇതിനേക്കാൾ പൊക്കത്തിലും കയറും എന്നാണ് പറയാനുള്ളതെന്നും മന്ത്രി പറഞ്ഞു.
കൂലിപ്പണിക്കാരൻ രാജൻ, തൃശ്ശൂരിൽനിന്നൊരു പണിക്കാരനെ കിട്ടി വാർക്കപ്പണിക്ക്’ എന്നൊക്കെ കേൾക്കേണ്ടിവന്നു. കൂലിപ്പണിക്കാരൻ രാജൻ എന്ന് കേൾക്കേണ്ടിവരുമ്പോൾ ആത്മാഭിമാനം വർധിക്കുന്നതല്ലാതെ ഒരു തരി പോലും അത് കുറഞ്ഞിട്ടില്ല. മന്ത്രിയായി അഞ്ചുവർഷം കഴിഞ്ഞ് പാർട്ടി ഓഫീസിലേക്ക് കയറിവരുമ്പോൾ മുതലാളി രാജൻ എന്ന് കേട്ടില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.

Leave feedback about this